Editors Picks, Featured

ഗ്രാമവീഥിയിലൂടൊരു നന്മയുടെ യാത്ര;ചെത്തിപ്പുഴയിലെ ഒരുപറ്റം ഓട്ടോഡ്രൈവർമാർക്കിടയിൽനിന്ന് തുടങ്ങുന്നു ഈ ഗ്രാമത്തിന്റെ നന്മയുടെ യാത്രകൾ.

പതിനാലു മാസമായിട്ട് ഇവർ ഈ നാട്ടിലെ വെറും ഓട്ടോ ഡ്രൈവർമാർ മാത്രമല്ല..വൃക്ക രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തിയും രോഗബാധിതരുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകിയും നാട്ടുകാരുടെ ഹൃദയം കീഴടക്കി നന്മയുടെ മാതൃകയാകുകയാണിവർ.

e589141a-f27a-446a-a333-8fdd5bd83d9c
നന്മയറ്റ ലോകത്ത് ചേതനയറ്റ ശരീരവുമായി കാലത്തിന്റെ ചക്രവാളക്കുതിപ്പിൽ ജീവിതമെന്ന വിഴുപ്പുഭാരവും പേറി ദിനരാത്രികൾ കടന്നുപോകുമ്പോൾ നന്മയും കാരുണ്യവും സാഹോദര്യവും നമ്മളിൽ നിന്നു മാഞ്ഞുപോകുന്നത് ആരും അറിഞ്ഞെന്നുവരില്ല…

നന്മയും കാരുണ്യവും കാലത്തിന് വിട്ടുകൊടുക്കാതെ ചെത്തിപ്പുഴ ഗ്രാമം ഇന്നൊരു മാതൃകയാവുകയാണ്.മുച്ചക്രവാഹനങ്ങളുടെ മത്സരയോട്ടങ്ങൾ ഇവിടെ പല ജീവിതങ്ങളുടെയും ശേഷിപ്പുകളായി മാറുന്നു.ചെത്തിപ്പുഴയിലെ ഒരുപറ്റം ഓട്ടോഡ്രൈവർമാർക്കിടയിൽനിന്ന് തുടങ്ങുന്നു ഈ ഗ്രാമത്തിന്റെ നന്മയുടെ യാത്രകൾ…

14 മാസമായിട്ട് ഇവർ ഈ നാട്ടിലെ വെറും ഓട്ടോ ഡ്രൈവർമാർ മാത്രമല്ല..വൃക്ക രോഗികൾക്ക് ഡയാലിസിസ്  ചെയ്യുന്നതിനുള്ള സൗജന്യ യാത്രാ സൗകര്യം ഒരുക്കിയും  രോഗബാധിതരുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകിയും നാട്ടുകാരുടെ ഹൃദയം കീഴടക്കി നന്മയുടെ മാതൃകയാകുകയാണിവർ.വൃക്കരോഗികളെ സൗജന്യമായി ഡയാലിസിസ് കേന്ദ്രങ്ങളിലെത്തിച്ചും തിരികെ അവരുടെ വീടുകളിലേക്കുമെത്തിച്ചുമാണ് ഇവിടെ ഓട്ടോ ഡ്രൈവർമാരായ ഷാജഹാനും സുഹൃത്തുക്കളും വ്യത്യസ്തരാകുന്നത്…
b5b61f92-91ac-4567-b952-42603390c33e
അപ്രതിക്ഷമായിട്ടാണ് ഷാജഹാനെന്ന യുവാവിന്റെ മനസ്സിൽ കാരുണ്യത്തിന്റെ കനിവ് രൂപംകൊണ്ടത്.. വൃക്കരോഗിയെ വീട്ടിലെത്തിച്ചപ്പോൾ ഓട്ടോക്കൂലി നൽകാൻ പണമില്ലാതെവന്ന ഒരു നിർധന കുടുംബമായിരുന്നു ഷാജഹാനെ ഇങ്ങനൊരു ആശയത്തിലേക്ക് നയിച്ചത്..ആ നിർധന കുടുമ്പത്തിന്റെ  ചിത്രം ഷാജഹാന്റെ മനസ്സിൽ ഒരു അണയാത്ത കനലായി മാറി.ഈയൊരു അനുഭവം തന്റെ സുഹൃത്തുക്കളോട് പങ്കുവെക്കുകയും “നന്മയുടെ യാത്ര”യെന്ന ആശയത്തിന് രൂപം നൽകിക്കൊണ്ട് ഇരുപത്തഞ്ചോളം  സഹപ്രവർത്തകരും ഷാജഹാനോടൊപ്പം ചേർന്നു.
പിന്നീട്  പ്രവർത്തനം കൂടുതൽ വിപുലമാക്കുവാനും തുടങ്ങി.3 മാസം പിന്നിടുമ്പോഴേക്കും പത്തോളം രോഗികൾക്ക് ഇവർ സഹായഹസ്തമൊരുക്കി. ഇന്നേക്ക് പതിനഞ്ച് മാസം പിന്നിടുന്ന നന്മയുടെ യാത്ര ഏകദേശം 4,10000 രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. വൃക്കരോഗികൾക്ക് ആശ്വാസമായി തുടങ്ങിയ ഈ യാത്ര വ്യത്യസ്ഥ തലങ്ങളിലേക്ക് നീങ്ങുകയായിരുന്നു. രോഗം മൂലം അവശത അനുഭവിക്കുന്ന നിർധന കുടുമ്പത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും ഇവർ വിതരണം ചെയ്തുവരുന്നു.
ആഗസ്റ്റ് 16ന് വൃക്കരോഗ നിർണ്ണയ ക്യാമ്പും ,രോഗം ബാധിച്ച് വിദ്യാഭ്യാസത്തിന് നിർവാഹമില്ലാതെ നിൽക്കുന്ന 4 വിദ്യാർദ്ധികൾക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം നൽകുവാനും തീരുമാനിച്ചിട്ടുണ്ട്. നന്മയുടെ യാത്രയെന്ന ആശയത്തിനൊപ്പം കൂടെനിന്ന എല്ലാ സഹപ്രവർത്തകരേയും ഷാജഹാനും സുഹൃത്തുക്കളും എന്നുംനന്മയോടെ സ്മരിക്കുന്നു.
bc62a2cb-30ba-46a8-9380-92dc277d56c3 (1)
നന്മയുടെ വിശാലമായ വീഥിയിൽ ഇവർക്ക് ഇനിയും ഒരുപാട് യാത്രകൾ തുടരേണ്ടിയിരിക്കുന്നു. ഈ യാത്രക്ക് ഒപ്പം നിന്ന ഓട്ടോ ഡ്രൈവർമാരായ സുഹൃത്തുക്കളിൽ പലരും സാധാരണ കുടുമ്പത്തെ മുന്നോട്ടുനയിക്കുന്നവർ കൂടിയാണെന്ന യാഥാർദ്ധ്യം ഷാജഹാൻ പങ്കുവെക്കുന്നു.
നന്മയുടെ യാത്രക്ക് അതിന്റെ പൂർണ്ണതയിലേക്ക് എത്തണമെങ്കിൽ സുമനസ്സുകളുടെ സഹായം കൂടിയേ തീരു.അതിനായി ചെത്തിപ്പുഴയിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ
6452053000009819 എന്ന  നമ്പരിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
നന്മനിറഞ്ഞ യാത്രകൾക്ക് മാത്രമല്ല സുമനസ്സുള്ള ലോകജനതക്കും നന്മയുടെ യാത്രികർക്ക് യാത്ര തുടങ്ങാം.
ചെത്തിപ്പുഴ ഗ്രാമവീഥി മുച്ചക്ര വാഹനം കൊണ്ട്  സമ്പൂർണ്ണമാകുമ്പോൾ നന്മയുടെ പുതിയ മേച്ചിൽപുറങ്ങൾ തേടി അവർക്ക് യാത്ര തുടരാൻ സാധിക്കട്ടെ..