മഴദൈവത്തെ പ്രിതിപ്പെടുത്താന്‍ കുട്ടിയെ നഗ്‌നനാക്കി തെരുവിലൂടെ നടത്തിച്ചു

single-img
17 June 2016

Karnataka
കര്‍ണാടകയിലെ വരള്‍ച്ചാബാധിത പ്രദേശത്ത് മഴദൈവങ്ങളെ പ്രസാദിപ്പിക്കാനായി കൗമാരക്കാരനെ നഗ്‌നനായി തെരുവിലൂടെ നടത്തിച്ചു.ചിത്രദുര്‍ഗയിലെ പണ്ടാരഹള്ളി ഗ്രാമത്തില്‍ ജൂണ്‍ പത്തിനാണ് സംഭവം നടന്നത്.ജൂണ്‍ പത്താം തീയ്യതി നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ തലവഴി വെള്ളമൊഴിച്ചതിനുശേഷം ദേവിയ്ക്കുമുന്നില്‍ പൂജ നടത്തി ദേവീവിഗ്രഹം കുട്ടിയുടെ തലയില്‍ വച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു.

കൗമാരക്കാരായ ആണ്‍കുട്ടികളെയാണ് ഈ ആചാരത്തിനായി തെരഞ്ഞെടുക്കുന്നതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.കുട്ടിയെക്കൊണ്ട് മന്ത്രങ്ങള്‍ ഉരുവിടിപ്പിച്ച് മറ്റുള്ളവര്‍ ചെണ്ടയും വാദ്യങ്ങളുമായി കുട്ടിക്ക് പിന്നാലെ നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.ആചാരമനുസരിച്ച് കുട്ടിക്ക് പുതുവസ്ത്രങ്ങള്‍ നല്കുകയും ചെയ്തു