സിംഹങ്ങള്‍ക്കൊപ്പം സെൽഫി; രവീന്ദ്ര ജഡേജ വിവാദത്തില്‍

single-img
17 June 2016

800x480_IMAGE54483788സിംഹങ്ങളെ പശ്ചാത്തലമാക്കി ഫോട്ടോയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ വിവാദത്തില്‍. ഗുജറാത്തിലെ ഗീര്‍ വനത്തിനുള്ളിലായിരുന്നു ജഡേജയുടെ സാഹസം. ട്രക്കിംഗിനിടെ ജീപ്പില്‍ നിന്നും ഇറങ്ങി യാതൊരു സുരക്ഷയുമില്ലാതെയാണ് ജഡേജ ഫോട്ടോയെടുത്തത്.സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം വിവാദമായത്.

ഗീര്‍ വനത്തിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണമാണുള്ളത്. സന്ദര്‍ശനത്തിന് അനുമതി ലഭിച്ചാല്‍ തന്നെ, വനത്തിനുള്ളിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ വനംവകുപ്പിന്റെ വാഹനത്തില്‍നിന്നു പുറത്തിറങ്ങുന്നത് കുറ്റകരവുമാണ്. എന്നാല്‍ ഇവിടെ വാഹനം നിര്‍ത്തി സിംഹക്കൂട്ടങ്ങള്‍ക്ക് മുന്നിലിരുന്ന് ജഡേജയും ഭാര്യ റിവയും ഫോട്ടോയെടുത്തു. ഗിര്‍ വനത്തിലെ ഗാര്‍ഡുകളുടെ സാന്നിധ്യത്തിലായിരുന്നു രവീന്ദ്ര ജഡേജ ഫോട്ടോയെടുത്തത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.