നിക്കർ മാറ്റി പാന്റിട്ട് ആർ.എസ്.എസ്;തയ്യാറാകുന്നത് പത്ത് ലക്ഷം കാക്കി പാന്റുകൾ

single-img
17 June 2016

rss-3

91 വർഷം പഴക്കമുള്ള നിക്കറിൽ നിന്ന് പാന്റിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായി ആർ.എസ്.എസിനായി തയ്യാറാകുന്നത് പത്ത് ലക്ഷം പാന്റുകൾ.രാജസ്ഥാനിലെ അകോല ടൗണില്‍ നാല്‍പ്പതോളം തയ്യല്‍ക്കാരാണ് ആര്‍.എസ്സി.എസ്സിനായുളള പാന്റുകള്‍ തയ്ച്ചുക്കൊണ്ടിരിക്കുന്നത്.91 വര്‍ഷം പഴക്കമുളള തങ്ങളുടെ യൂണിഫോം മാറ്റാനൊരുങ്ങുകയാണെന്ന് മാര്‍ച്ചില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധി സഭാ യോഗത്തില്‍ ആര്‍.എസ്.എസ് അറിയിച്ചിരുന്നു.

യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിന് കാക്കി നിക്കറുകള്‍ തടസ്സമാണെന്ന പ്രതിനിധികളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണു നിക്കറിൽ നിന്ന് പാന്റിലേക്ക് ആർ.എസ്.എസ് മാറുന്നത്.

1925 സപ്തംബര്‍ 27ന് ആര്‍എസ്എസ് രൂപീകരണവേളയിലാണ് കാക്കി ട്രൗസര്‍ ഉള്‍പ്പെടെയുള്ള യൂണിഫോം തീരുമാനിച്ചത്. കാക്കി ഷര്‍ട്ട്, കാക്കി ട്രൗസര്‍, ലതര്‍ ബെല്‍റ്റ്, കറുത്ത തൊപ്പി, കറുത്ത ഷൂ എന്നിവയായിരുന്നു അന്നത്തെ ആര്‍എസ്എസ് യൂണിഫോം. പിന്നീട് മൂന്നുതവണ യൂണിഫോമില്‍ മാറ്റം വരുത്തി. കാക്കി ഷര്‍ട്ടിനു പകരം വെളുത്ത ഷര്‍ട്ടാക്കി മാറ്റി 1939ലാണ് ആദ്യമാറ്റം വരുത്തിയത്. പിന്നീട് 1973ല്‍ ഹെവി ബൂട്ട്‌സ് സാധാര ഷൂസ് ആക്കി മാറ്റി. 2010ല്‍ ലെതര്‍ ബെല്‍റ്റിന് പകരം തുണിയുടെ ബെല്‍റ്റ് ഉപയോഗിക്കാനും തുടങ്ങി. പിന്നീട് കഴിഞ്ഞ മാര്‍ച്ചുമാസമാണ് ട്രൗസറില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്.