കബാലിയിലെ ‘നെരുപ്പ് ഡാ’ ടീസര്‍ പുറത്തിറങ്ങി

single-img
17 June 2016

53081-kabali-neruppuda

ആരാധകരെ ആവേശം കൊള്ളിക്കാന്‍ രജനീകാന്ത് ചിത്രം കബാലിയിലെ ‘നെരുപ്പ് ഡാ’ എന്ന ഗാനത്തിന്‍റെ 35 സെക്കൻഡ് ദൈർഘ്യമുള്ള പുതിയ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ചെന്നൈയിലെ ഒരു ഡോണിന്‍റെ ജീവിതകഥയാണ് സിനിമക്ക് ആധാരം. രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തില്‍ സ്റ്റൈല്‍ മന്നന്‍ എത്തുന്നത്. രാധിക ആപ്തെയാണ് നായിക. കലയരശന്‍, വിന്‍സ്റ്റണ്‍ ചാഓ, ധന്‍സിക തുടങ്ങിയവരാണ് കബാലിയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.