വാട്‌സ്ആപ്പില്‍ സോണിയ ഗാന്ധിയെ ‘പാത്രം കഴുകിച്ചതിന്റെ’ പേരിൽ സംഘട്ടനം; ഒരാള്‍ കുത്തേറ്റ് മരിച്ചു

single-img
17 June 2016

sonia-gandhi_6
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അപകീര്‍ത്തിപരമായ ചിത്രം വാട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ഏറ്റുമുട്ടലില്‍ ആറു പേര്‍ക്കു പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ മധ്യപ്രദേശിലെ ജബല്‍പൂരിലായിരുന്നു ഏറ്റുമുട്ടല്‍. ഉമേഷ് വര്‍മ എന്ന 33കാരനാണ് കൊല്ലപ്പെട്ടത്. പോലീസ് സ്റേഷനുള്ളിലാണ് ഇയാള്‍ക്കു കുത്തേറ്റത്.

സോണിയ പാത്രങ്ങള്‍ കഴുകുന്ന ചിത്രവും കോണ്‍ഗ്രസിനെ മോദി ഈ പരുവത്തിലാക്കി എന്ന അടിക്കുറിപ്പും നല്‍കിയിരുന്നതാണ് പ്രകോപനം സൃഷ്ടിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു

അക്രമം നടന്നത് പോലീസ് സ്റേഷനിലാണെന്ന ആരോപണം സിറ്റി പോലീസ് സൂപ്രണ്ടന്റ് ഇന്ദര്‍ജീത് ബല്‍സവാര്‍ നിഷേധിച്ചു. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരുന്നതിനായി സ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് പ്രദേശത്തെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.