മിന്നല്‍ പരിശോധന; മദ്യം വിളമ്പിയ ഹോട്ടല്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പൂട്ടിച്ചു
16 June 2016
അനധികൃത മദ്യവില്‍പ്പനയ്ക്കെതിരെ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന. പത്തനംതിട്ടയിലെ രണ്ട് ഹോട്ടലുകളിലാണ് ഋഷിരാജ് സിംഗ് പരിശോധന നടത്തിയത്.
കോഴഞ്ചേരി സിയോണ്‍, പത്തനംതിട്ട മാരാമണ്‍ എന്നീ ഹോട്ടലുകളിലാണ് ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ എക്സൈസ് സംഘം പരിശോധന നടത്തിയത്. സിയോണില്‍ അനധികൃതമായി മദ്യം വില്‍ക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും അനധികൃത മദ്യവില്‍പ്പന നടത്തിയ ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ എക്സൈസ് വകുപ്പ് പൂട്ടിച്ചിരുന്നു.