അടച്ച് പൂട്ടിയ മലാപ്പറമ്പ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ അധ്യയനം ഇന്ന് മുതല്‍ കളക്ട്രേറ്റില്‍ നടക്കും.

single-img
9 June 2016

malaprambu-newഅടച്ച് പൂട്ടിയ കോഴിക്കോട് മലാപ്പറമ്പ് എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ അധ്യയനം ഇന്ന് മുതല്‍ കളക്ട്രേറ്റില്‍ നടക്കും. കളക്ട്രേറ്റില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് 57 വിദ്യാര്‍ത്ഥികള്‍ പഠിക്കുക. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകള്‍ പ്രത്യേകം തരം തിരിച്ച് അധ്യയനം നടക്കുക.കളക്ട്രേറ്റിലെ കോൺഫറൻസ് ഹാളിലാണു പഠിക്കാനുള്ള സൗകര്യം ഒരിക്കിയിരിക്കുന്നത്

കോഴിക്കോട് കളക്ടർ പ്രശാന്ത് നായര്‍ നേരിട്ടെത്തിയാണു കളക്ട്രേറ്റില്‍ അധ്യയനം ഒരുക്കിയതിനെപറ്റി അറിയിച്ചത്.വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കും.

സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ എഇഒ എത്തി സ്‌കൂള്‍ പൂട്ടിയത്. സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിച്ചാല്‍ സ്‌കൂളില്‍ തന്നെ അധ്യായനം പുനരാരംഭിക്കാനാകുമെന്നാണ് സര്‍ക്കാറും സ്‌കൂള്‍ സംരക്ഷണ സമിതിയും കണക്ക്കൂട്ടുന്നത്.