താര രാജക്കന്മാരുടെ തണലിൽ ഗണേശൻ തന്നെ പേടിപ്പിയ്ക്കാൻ നോക്കേണ്ടെന്ന് സലീം കുമാർ;നടന്‍ തിലകനോടൊക്കെ ചെയ്തതിന്റെ ഫലം അനുഭവിക്കാതെ ഈ മെഗാസ്റ്റാറുകള്‍ക്ക് മോക്ഷം പ്രാപിക്കാന്‍ സാധിക്കുമെന്ന് ആരും കരുതേണ്ടതില്ല.

single-img
8 June 2016

ganesh_kumar_salim_kumar3x2

സവര്‍ണ- ജന്മി മേധാവിത്വ പാരമ്പര്യത്തില്‍ മേനി നടിച്ച് ഗണേഷ് കുമാര്‍ തനിക്കെതിരേ വന്നാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് സലിംകുമാര്‍. സൂപ്പര്‍താരങ്ങളുടെ പിന്തുണയുണ്ടെന്ന അഹങ്കാരത്തില്‍ സംഘടനയ്ക്കുള്ളില്‍ പറയേണ്ടത് പുറത്തുനിന്ന് വിളിച്ചുകൂവുന്നത് ഗണേഷിന്റെ സംസ്‌ക്കാരത്തെകുറിച്ചുള്ള മതിപ്പാണ് ഇല്ലാതാക്കുന്നത്. ഇതേപോലുള്ള പല സംഭവങ്ങളിലൂടെ സാംസ്‌ക്കാരിക അപചയം പ്രകടമാക്കിയ ഗണേഷ് ‘അമ്മ’യുടെ സിംബലായി മാറുമ്പോള്‍ ആ സംഘടനകൂടിയാണ് അധ:പതിക്കുന്നതെന്ന് സലീം കുമാർ പറഞ്ഞു.മംഗളം ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനെത്തിയതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ താര സംഘടനയായ ‘അമ്മ’ യില്‍ നിന്ന് രാജിവച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനെത്തിയതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ താര സംഘടനയായ ‘അമ്മ’ യില്‍ നിന്ന് രാജിവച്ചിരുന്നു.

സിനിമയില്‍ ഒട്ടേറെ സുഹൃത്തുക്കള്‍ എനിക്കുണ്ട്. അമ്മയുടെ പല വിധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കാനുള്ള ഒട്ടേറെ സ്‌റ്റേജ് ഷോകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച എനിക്കെതിരേ പരസ്യമായി ഗണേഷ്‌കുമാര്‍ അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ എതിര്‍ക്കാനോ എന്നെ വിളിച്ച് പിന്തുണ അറിയിക്കാനോ മലയാള സിനിമയിലെ ആരുംതന്നെ കാണില്ലെന്ന് എനിക്ക് ഉറപ്പാണ്. അത് അവരുടെ സ്‌നേഹകുറവുകൊണ്ടൊന്നുമല്ല. മെഗാസ്റ്റാറുകള്‍ അടക്കമുള്ളവരുടെ അറിവോടെ പ്രവര്‍ത്തിക്കുന്ന ഗണേഷ്‌കുമാറിനെതിരേ പ്രതികരിച്ചാല്‍ പിന്നെ സിനിമയില്‍ ഒരു വേഷം പോലും കിട്ടാതെ ശിഷ്ടക്കാലം കഴിയേണ്ടിവരുമെന്ന് അവര്‍ക്കറിയാം. അത്തരത്തില്‍ ഒട്ടേറെ ജന്മങ്ങള്‍ മലയാള സിനിമയുടെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഇടങ്ങളിലുണ്ട്. മഹനായ നടന്‍ തിലകനോടൊക്കെ ചെയ്തതിന്റെ ഫലം അനുഭവിക്കാതെ ഈ മെഗാസ്റ്റാറുകള്‍ക്ക് മോക്ഷം പ്രാപിക്കാന്‍ സാധിക്കുമെന്ന് ആരും കരുതേണ്ടതില്ലെന്ന് സലീം കുമാർ പറഞ്ഞു