ഇന്ത്യയെ കോണ്‍ഗ്രസ് മുക്തമാക്കാനുള്ള ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കി,ഇനി ലക്ഷ്യം മുസ്ലിം മുക്ത ഇന്ത്യ;വിഎച്ച്പി നേതാവ് സ്വാധി പ്രാചി

single-img
8 June 2016

 

prachi-full1
ഇന്ത്യയെ കോണ്‍ഗ്രസ് മുക്തമാക്കാനുള്ള ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കിയെന്നും ഇനി മുസ്ലീം മുക്തമാക്കാനുള്ള സമയമാണെന്നും വിഎച്ച്പി നേതാവ് സ്വാധി പ്രാചി. അടുത്ത ലക്ഷ്യം മുസ്ലീങ്ങളെ തുടച്ചുനീക്കുക എന്നതാവണം. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ് തങ്ങളെന്നും പ്രാചി പറഞ്ഞു. ഉത്തരാഖണ്ഡിലെ റൂർക്കിയിൽ നടന്ന പരിപാടിയിലാണ് സാധ്വി പ്രാചിയുടെ വിവാദ പ്രസ്‌താവന.

കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത് സ്വാധി പ്രാചി രംഗത്തെത്തിയത്.അടുത്ത ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍പാര്‍ട്ടിയ്ക്ക് 300 സീറ്റുകളെങ്കിലും നേടാനാവുമെന്നും പറഞ്ഞു.നിലവിൽ ബിജെപി എം.പിയാണു യോഗി ആദിത്യനാഥ്.വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയ ചരിത്രവും ആദിത്യനാഥിനുണ്ട്.

ജൂണ്‍ മാസം ആദ്യം ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സാമുദായിക കലാപത്തില്‍ 32 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ 12 പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും.