ബിഹാറിൽ റാങ്ക് ജേതാക്കൾക്കായി നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ത്ഥി ഉൾപ്പെടെ തോറ്റു;റാങ്ക് ജേതാക്കൾക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

single-img
7 June 2016

bihar-topper-2-580x395

ബിഹാറില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ റാങ്ക് നേടിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒന്നാം റാങ്ക് നേടിയ സൗരഭ് മറ്റൊരു റാങ്ക് ജേതാവായ റൂബി തുടങ്ങിയവര്‍ക്കെതിരെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12 റാങ്ക് ജേതാക്കള്‍ക്കായി വീണ്ടും നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്കുകാരന്‍ തോറ്റിരുന്നു. മറ്റൊരു റാങ്കുകാരി റൂബി ആരോഗ്യപരമായ കാരണങ്ങളാല്‍ പരീക്ഷ എഴുതിയിരുന്നില്ല. ജൂണ്‍ 11 ന് റൂബിയ്ക്ക് വീണ്ടും പരീക്ഷ നടത്തും. സയന്‍സ് വിഷയത്തില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ രാഹുല്‍ കുമാറും പുന:പ്പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു.

പുനര്‍മൂല്യനിര്‍ണയം നടത്തിയാല്‍ ആത്മഹത്യ ചെയ്യും എന്ന സൗരഭിന്റെ ഭീഷണി വകവെയ്ക്കാതെയാണ് ബിഎസ്ഇബി പുന:പരീക്ഷ നടത്തിയത്. റാങ്ക് ജേതാക്കള്‍ക്ക് അടിസ്ഥാന വിവരങ്ങള്‍ പോലും ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുന:പ്പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. ആദ്യ 14 റാങ്ക് ജേതാക്കള്‍ക്കാണ് പരീക്ഷ നടത്തിയത്. അഴിമതി വിരുദ്ധ സെല്‍ വിദഗ്ധരുടെ സാന്നിധ്യത്തിലാണ് പുന: പ്പരീക്ഷ നടത്തിയത്.

റാങ്ക് ജേതാക്കളെയും പേപ്പര്‍ മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് നല്‍കിയ അധ്യാപകരെയും പൊലീസ് ചോദ്യം ചെയ്യും.