വോട്ട് രേഖപ്പെടുത്തിയത് എല്‍.ഡി.എഫിനാണെന്ന് തുറന്നു പറഞ്ഞ് ഒ.രാജഗോപാല്‍ എം.എൽ.എ

single-img
3 June 2016

o-rajagopal
എല്‍ഡിഎഫിനാണ് വോട്ട് ചെയ്തതെന്ന് ഒ രാജഗോപാല്‍. രാജഗോപാലിന്റെ വോട്ട് കോണ്‍ഗ്രസിനു വേണ്ടെന്ന് പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം പരസ്യമായി പറഞ്ഞിരുന്നു. ബിജെപി വോട്ട് വേണ്ടെന്ന രമേശ് ചെന്നിത്തലയുടെ അഭിപ്രായം മാനിച്ചുവെന്നും രാജഗോപാല്‍ പറഞ്ഞു. യോഗ്യത അനുസരിച്ചാകും ബിജെപിയുടെ സമീപനമെന്നു പറഞ്ഞ അദ്ദേഹം പാര്‍ട്ടിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും വ്യക്തമാക്കി.

ശ്രീരാമകൃഷ്ണൻ സി.പി.എം അംഗമാണെങ്കിലും വ്യക്തിപരമായ യോജിപ്പും യുവത്വവും പ്രവര്‍ത്തന പാരമ്പര്യവും മുന്‍നിര്‍ത്തി വോട്ട് ചെയ്യുകയായിരുന്നു. അതാണ് തന്റെ ധര്‍മ്മമെന്ന് കരുതുന്നു എന്ന് രാജഗോപാൽ പറഞ്ഞു.

അതേസമയം വോട്ട് ചെയ്തില്ലെന്ന് പിസിജോര്‍ജ് വ്യക്തമാക്കി. എല്‍ഡിഎഫ്-ബിജെപി ബന്ധം തെളിഞ്ഞെന്നും പിസി ജോര്‍ജ് പറഞ്ഞു.