എല്‍ഡിഎഫ്-ബിജെപി കൂട്ടുക്കെട്ട് വ്യക്തമായെന്ന് ചെന്നിത്തല

single-img
3 June 2016

19-1450495133-chennithala

നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ വോട്ട് ചെയ്തത് എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ള കൂട്ടുക്കെട്ട് വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ ബിജെപി നിലപാട് എന്താകുമെന്നും ഇതിലൂടെ വ്യക്തമായി. ബിജെപിയുടെ സഹകരണം ആവശ്യമില്ല. ഒരു വോട്ട് യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. സജീന്ദ്രന് കുറഞ്ഞ കാര്യം പരിശോധിക്കും. പരിചയക്കുറവാകാം വോട്ട് നഷ്ടപ്പെടാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാലിന്റെയും സ്വതന്ത്ര എംഎല്‍എ പി.സി. ജോര്‍ജിന്റെയും വോട്ട് വേണ്ടെന്ന നിലപാട് യുഡിഎഫ് നേരത്തെ സ്വീകരിച്ചതാണെന്നും ചെന്നിത്തല പറഞ്ഞു.