സെല്‍ഫോണിനോളം മാത്രം ഭാരമുള്ള കുഞ്ഞിനെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിച്ച് ഡോക്ടര്‍മാര്‍.

single-img
2 June 2016

Preemie-baby-1024-696x428

 

ജിനിച്ചപ്പോൾ 650 ഗ്രാം മാത്രം ഭാരമുള്ള കുഞ്ഞിനെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തി ഡോക്ടർമാർ.അഞ്ചുമാസത്തെ വിദഗ്ധ ചികിത്സയിലൂടെ ഡോക്ടര്‍മാര്‍ നവജാത ശിശുവിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചിരിക്കയാണ്. ഏഴാം മാസത്തില്‍ പ്രസവിച്ച കുഞ്ഞിനെ അഞ്ച് മാസത്തെ വിദഗ്ധ ചികിത്സയ്ക്കു ശേഷം സാധാരണ നിലയിലുള്ള കുഞ്ഞിന്റെ തൂക്കത്തില്‍ ഡോക്ടര്‍മാര്‍ മാതാപിതാക്കള്‍ക്ക് തിരിച്ച് നല്‍കി.

 

ഏഴാം മാസത്തിൽ ജനിയ്ക്കുമ്പോൾ കുഞ്ഞിന് വെറും 650 ഗ്രാം അതായത് ഒരു മൊബൈല്‍ഫോണിനോളം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ജീവിത്തിലേക്ക് തിരിച്ചെത്തില്ലെന്നായിരുന്നു എല്ലാവരും വിചാരിച്ചത്. എന്നാല്‍ പ്രതീക്ഷ കൈവിടാതെ ഡോക്ടര്‍മാര്‍ റിഷിതയെ പരിചരിച്ചു. അഞ്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ 2.5 കിലോ തൂക്കം റിഷിതയ്ക്കുണ്ടായി എന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

 

റിഷിതയുടെ മാതാപിതാക്കള്‍ ദരിദ്രരായതിനാല്‍ റിഷിതയെ തങ്ങള്‍ തന്നെ പരിചരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു.സാധാരണ ഗതിയില്‍ വളര്‍ച്ചയെത്താതെ പിറക്കുന്ന കുഞ്ഞിന്റെ കാര്യങ്ങള്‍ ആസ്പത്രിയില്‍ പരിഗണിക്കാറില്ല. മറ്റ് ആസ്പത്രികളിലേക്ക് വിദഗ്ധ ചികിത്സക്കായി അയക്കുകയാണു പതിവ്