ജിഷാ വധക്കേസില്‍ കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

single-img
2 June 2016

jisha_skech_060216

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. മെലിഞ്ഞ ശരീരത്തോടു കൂടിയ ഇയാള്‍ക്ക് ഏകദേശം 5 അടി 7 ഇഞ്ച് ഉയരമുണ്െടന്നാണ് കരുതുന്നത്. മുടി അലസമായിട്ട നിലയിലുള്ള ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. ജിഷ കൊല്ലപ്പെട്ട ദിവസം സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളുടെ രേഖാചിത്രം സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് തയാറാക്കിയത്. നേരത്തെ പോലീസ് രേഖാചിത്രം തയാറാക്കിയിരുന്നെങ്കിലും സാമ്യമുള്ളയാളെ കണ്െടത്താന്‍ കഴിഞ്ഞിരുന്നില്ല.
സാമ്യമുള്ളവരെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോട് പോലീസ് അഭ്യര്‍ഥിച്ചു.

അതേസമയം ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിനും മകനും പങ്കുണ്ടെന്ന പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരക്കലിന്റെ പരാതിയില്‍ പൊലീസ് മൊഴിയെടുക്കുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചാണ് അന്വേഷണ സംഘം ജോമോന്റെ മൊഴിയെടുക്കുന്നത്. പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് ജോമോനോട് പൊലീസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ പത്തു മണിക്ക് ജോമോന്‍ പൊലീസ് ക്‌ളബില്‍ എത്തിയത്. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ആവശ്യപ്പെട്ട തെളിവുകള്‍ പൊലീസിന് കൈമാറുമെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ അറിയിച്ചു.