മുഖ്യമന്ത്രി പിണറായി വിജയനു തമിഴ്നാടിൽ നിന്ന് അഭിനന്ദന പ്രവാഹം;മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നു പറഞ്ഞ കേരള മുഖ്യമന്ത്രി പിണറായി വിജയന്‌ നന്ദിയെന്ന് കാട്ടിയാണു തേനി ജില്ലയിൽ ഉടനീളം ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ സ്‌ഥാപിച്ചിട്ടുള്ളത്‌.

single-img
2 June 2016

screen-15.04.53[02.06.2016]മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നു വെളിപ്പെടുത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്‌ നന്ദി രേഖപ്പെടുത്തി തമിഴ്നാട്ടിൽ ഫ്ലക്സ് ബോർഡുകൾ.തേനി ജില്ലയിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംരക്ഷണസമിതിയാണ്‌ മുഖ്യമന്ത്രിക്ക്‌ നന്ദിയറിയിച്ചുകൊണ്ടുള്ള ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ സ്‌ഥാപിച്ചിട്ടുള്ളത്‌.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്‌ഥാപക എന്‍ജിനീയര്‍ പെന്നികുക്കിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഫോട്ടോയുള്ള ഫ്‌ളക്‌സ്‌ ബോര്‍ഡുകളാണ്‌ തമിഴ്‌നാട്ടില്‍ നിരന്നിട്ടുള്ളത്‌.
മുഖ്യമന്ത്രിയുടെ പ്രസ്‌താവനയോടെ പുതിയ അണക്കെട്ടും പുതിയ കരാറുമെന്ന കേരളത്തിന്റെ മുറവിളിക്കു വിരാമമായിയെന്നാണ്‌ തമിഴ്‌നാടിന്റെ കണക്കുകൂട്ടല്‍. അണക്കെട്ടുമായി ബന്ധപ്പെട്ട്‌ കേരള മുഖ്യമന്ത്രിയുടെ പ്രസ്‌താവന കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളും തമ്മില്‍ കൂടുതല്‍ സൗഹൃദത്തിലാക്കുമെന്നാണ്‌ പെരിയാര്‍ അണൈയ്‌ പാതുകാപ്പ്‌കുളുവിന്റെ നിഗമനം.

അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് തിരുത്തേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഇക്കാര്യം ഇനി പാര്‍ട്ടിയോ മുന്നണിയോ ചര്‍ച്ചചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വി.എസ്. അല്ല, ആര് ആവശ്യപ്പെട്ടാലും ഇക്കാര്യത്തില്‍ വ്യക്തതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമവായത്തിലൂടെ പുതിയ ഡാം വേണമെന്നുതന്നെയാണ് എല്‍ഡിഎഫ് നയമെന്നും അദ്ദേഹം വ്യക്തമാക്കി