അഴിമതിക്കാര്‍ കടി കൊള്ളുമ്പോള്‍ അറിയും: ജേക്കബ് തോമസ്

single-img
2 June 2016

image (16)

 

അഴിമതിക്കാര്‍ കടി കൊള്ളുമ്പോള്‍ അറിയുമെന്ന് വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റ ഡിജിപി ജേക്കബ് തോമസ്. പത്തി വിടര്‍ത്തി ആടിക്കാണിക്കുന്ന പതിവുണ്ടാവില്ല. ക്രിയാത്മക വിജിലന്‍സ് എന്ന ആശയവുമായി മുന്നോട്ടുപോകും. തെറ്റുകളില്ലാത്ത വിജിലന്‍സാണ് കേരളത്തില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചുമതലയേറ്റതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

അഴിമതിക്കാര്‍ക്ക് ആദ്യം മുന്നറിയിപ്പെന്ന രീതിയില്‍ മഞ്ഞ കാര്‍ഡ് കാണിക്കുമെന്നും ഫലം കണ്ടില്ലെങ്കില്‍ ചുവപ്പു കാര്‍ഡ് പുറത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പോക്കറ്റില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്ന ഇരു കാര്‍ഡുകളും പുറത്തെടുത്താണ് അദ്ദേഹം പ്രതീകാത്മകമായി മുന്നറിയിപ്പ് നല്‍കുന്നത്. ഫൗളുകള്‍ ഇല്ലാത്ത വിജിലന്‍സ് കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അഴിമതി ലളിതമായ കാര്യമല്ല. ദൈനംദിന ജീവിതത്തില്‍ പൊതുജനം പലതരം അഴിമതികള്‍ നേരിടുന്നു. ഇത്തരം അഴിമതികള്‍ അവസാനിപ്പിക്കണം. പൊതുമുതല്‍ നഷ്ടപ്പെടുന്നതും അവസാനിപ്പിക്കണം. എല്ലാ വകുപ്പുകളെയും നിരീക്ഷിക്കുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.image (16)