മുല്ലപ്പെരിയാറിൽ മുഖ്യമന്ത്രിയുടെ വാദം തമിഴ്നാടിന്റെ വാദം ശരിവയ്ക്കുന്നതിനു തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

single-img
1 June 2016

19-1450495133-chennithala
മുല്ലപ്പെരിയാല്‍ വിഷയത്തില്‍ ഡാമിനു ബലക്ഷയമില്ലെന്ന തമിഴ്നാടിന്റെ വാദം ശരിവയ്ക്കുകയാണ് പിണറായി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്തോ എന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

അതിരപ്പള്ളി പദ്ധതിയില്‍ സര്‍ക്കാര്‍ സമവായത്തിനു ശ്രമിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ കൈയില്‍ നിന്ന് പിരിവെടുത്ത് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമെന്നു പറഞ്ഞ വി.എസ്. അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.