ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് ടി.പി. സെന്‍കുമാർ;പദവിയിൽനിന്ന് നീക്കുന്നതിൽ സർവീസ് ചട്ടങ്ങൾ ലംഘിക്കപ്പെട്ടു,പുതിയ നിയമനത്തിൽ താൻ ഒട്ടു തൃപ്തനല്ല • ഇ വാർത്ത | evartha
Breaking News

ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് ടി.പി. സെന്‍കുമാർ;പദവിയിൽനിന്ന് നീക്കുന്നതിൽ സർവീസ് ചട്ടങ്ങൾ ലംഘിക്കപ്പെട്ടു,പുതിയ നിയമനത്തിൽ താൻ ഒട്ടു തൃപ്തനല്ല

Mr. T.P Senkumar IPS

ആര്‍ക്ക് മുമ്പിലും നട്ടെല്ല് വളച്ചിട്ടില്ളെന്നും പദവികള്‍ക്കായി ആരെയും പ്രീതിപ്പെടുത്തിയിട്ടില്ളെന്നും സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍.

പദവിയിൽനിന്ന് നീക്കുന്നതിൽ സർവീസ് ചട്ടങ്ങൾ ലംഘിക്കപ്പെട്ടു,പുതിയ നിയമനത്തിൽ താൻ ഒട്ടു തൃപ്തനല്ലെന്ന് സെങ്കുമാർ വ്യക്തമാക്കു.തന്നെ ഇഷ്ടമില്ലെങ്കിൽ സർക്കാരിന് മാന്യമായി പറയാമായിരുന്നു. അതും സംഭവിച്ചില്ല. സർക്കാരിന് ഇഷ്ടമില്ലാതെ തൽസ്ഥാനത്ത് തുടരില്ല.

സ്ഥാനമാറ്റം നിയമപരമായി നേരിട്ടേക്കുമെന്നും അദ്ദേഹം സൂചന നൽകി. പൊലീസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയുടെ ചുമതലയാണ് സെന്‍കുമാറിന് പുതുതായി നല്‍കിയിരിക്കുന്നത്.