പഴയ വാഹനം മാറ്റി പുതിയതു വാങ്ങാൻ 12% വിലയിളവ് നൽകുന്ന കേന്ദ്രപദ്ധതി വരുന്നു.

single-img
28 May 2016

ngt-ban-ap-L

ന്യൂഡൽഹി∙ പതിനൊന്നു വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കി പുതിയ വാഹനം വാങ്ങാൻ വിലയുടെ 8–12 ശതമാനം വരെ ഇളവുനൽകാൻ കേന്ദ്രസർക്കാർ പദ്ധതി.അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന 2.8 കോടിയോളം വാഹനങ്ങൾ റോഡുകളിൽ നിന്നു പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായാണു വാഹനയുടമകൾക്കു മൂന്നുതരത്തിലുള്ള ആനുകൂല്യങ്ങൾ നൽകുക. ഇതു സംബന്ധിച്ച ശുപാർശകൾ അടങ്ങിയ കരടുനയരേഖ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയാറാക്കി.
അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന 2.8 കോടിയോളം വാഹനങ്ങൾ റോഡുകളിൽ നിന്നു പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായാണു വാഹനയുടമകൾക്കു മൂന്നുതരത്തിലുള്ള ആനുകൂല്യങ്ങൾ നൽകുക – പഴയ വാഹനങ്ങൾക്കു നിശ്ചിതവില, വാഹനനിർമാണക്കമ്പനിയിൽനിന്ന് ഇളവുകൾ, എക്‌സൈസ് തീരുവയിൽ ഭാഗിക ഇളവ്. 2005 മാർച്ച് 31നും അതിനു മുൻപും വാങ്ങിയ വാഹനങ്ങൾക്കാണ് ഇതു ബാധകം.