ആറുപേർക്ക് പുതുജീവനേകി ബാവേഷ് യാത്രയായി. • ഇ വാർത്ത | evartha
National

ആറുപേർക്ക് പുതുജീവനേകി ബാവേഷ് യാത്രയായി.

52931979മുംബൈ : അന്താരാഷ്ട്രയോഗ ദിനത്തിന്റെ ആഘോഷപരിപാടികൾക്ക് ശേഷം വീട്ടിലേയ്ക്കു മടങ്ങിയ ബാവേഷ് (17)ലോക്കൽ ട്രെയിനിൽ നിന്നും വീഴുകയായിരുന്നു .തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ബാവേഷിനെ അടുത്തുള്ള രാജവാടി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നില അതീവഗുരുതരമായി തുടർന്നു.പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ ബാവേഷും സുഹൃത്തുക്കളും സ്കൂളിലെ പരുപാടികൾക്കുശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു തിരക്കിനിടയിൽപെട്ട് ഗ്രിപ് നഷ്‌ടപ്പെട്ടു തലയടിച്ചു വീണ ബാവേഷിന്റെ അവസ്ഥ അതീവഗുരുതരമാണെന്നും ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞെന്നുമുള്ള ഡോക്ടർമാരുടെ അഭിപ്രായം ബാവേഷിന്റെ സാധാരണക്കാരനായ പിതാവിനെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. തന്റെ മകന്റെ ജീവൻ മറ്റാരെയെങ്കിലും പുതുജീവനിലേക്കു നയിക്കാൻ സഹായിക്കട്ടെ എന്നു ആഗ്രഹിച്ചു ആ അച്ഛൻ അവയവ ദാനത്തിനു സമ്മതം മൂളുകയായിരുന്നു.

 
ബാവേഷിന്റെ ഹൃദയം ഇനി മുതൽ തുടിക്കുന്നത് 31 കാരിയിലാണു.കരൾ ഗ്ലോബൽ ഹോസ്പിറ്റലിൽ ചികിത്സയിലിരുന്ന 76 വയസ്സുകാരനും കിഡ്നി 29 കാരനും, ഗോദറേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന 42 വയസ്സുകാരനും പുതുജീവനേകും ..