ജിഷയുടെ പിതൃത്വം വിവാദമാക്കുന്നവര്‍ നീതിക്കു വേണ്ടി മുറവിളി കൂട്ടുന്ന സ്ത്രീകളെയും ദലിതരെയും ജനങ്ങളെയും അപമാനിക്കുകയാണെന്നു ദലിത് ആദിവാസി പൗരാവകാശ സംരക്ഷണ സമിതി

single-img
28 May 2016

jjisha

 

ജിഷയുടെ പിതൃത്വം വിവാദമാക്കുന്നവര്‍ ജിഷയുടെ കുടുബത്തേയും നീതിക്കു വേണ്ടി മുറവിളി കൂട്ടുന്ന സ്ത്രീകളെയും ദലിതരെയും ജനങ്ങളെയും അപമാനിക്കുകയാണെന്നു ദലിത് ആദിവാസി പൗരാവകാശ സംരക്ഷണ സമിതി ആരോപിച്ചു. ജിഷയെയും കുടുംബത്തേയും വീണ്ടും അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെതിരെ എസ്‌സിഎസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമം ഉപയോഗിച്ചു കേസെടുത്ത് അറസ്റ്റ് ചെയ്യണം. ജനകീയ സമരം ശക്തിപ്പെടുത്താന്‍ ദലിത് ആദിവാസി പൗരവകാശ സ്ത്രീ സംഘടനകളുടെ സംയുക്ത പ്രക്ഷോഭം (മണ്‍സൂണ്‍ സ്‌ട്രൈക്) ജൂണ്‍ 11ന് തിരുവനന്തപുരത്ത് ആരംഭിക്കുമെന്നു അഡ്വ.കെ.കെ.നാരായണന്‍, വി.ഡി.മജീന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

 

കേസ് രാഷ്ട്രീയവല്‍ക്കരിക്കുകയും കേസന്വേഷണം കേരള പൊലീസ് അട്ടിമറിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര ബാഹ്യ ഏജന്‍സിയെ അന്വേഷണം എല്‍പ്പിക്കണമെന്നു സമിതി കണ്‍വീനര്‍ എം.ഗീതാനന്ദന്‍ ആവശ്യപ്പെട്ടു.