രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും; ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാന്‍

single-img
27 May 2016

ramesh chandy

 

ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ധാരണയായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരാനും ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഔദ്യോഗിക തീരുമാനം ഞായറാഴ്ചയുണ്ടാകും. പ്രതിപക്ഷ ഉപനേതാവായി കെ.സി. ജോസഫ് വന്നേക്കുമെന്നാണ് സൂചന.

 

കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുടെ യോഗത്തില്‍ ഹൈക്കമാന്‍ഡിന്റെ അഭിപ്രായം മുകുള്‍ വാസ്‌നിക് അറിയിക്കും. ഷീല ദീക്ഷിത്, ദീപക് ബാബ്‌റിയ എന്നിവരും പങ്കെടുക്കും.

 
രാവിലെ കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിന് ശേഷം അധ്യക്ഷന്‍ വി.എം.സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് കൂടുതല്‍ പേരുകള്‍ ഉയര്‍ന്നുവന്ന് അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുന്നതിനാണ് നേതാക്കള്‍ മുന്‍കൈയെടുത്ത് ധാരണയിലെത്തിയത്. ശനിയാഴ്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി ഔദ്യോഗികമായി പ്രഖ്യാപിക്കും.