ജൂൺ ആദ്യ ആഴ്ച തന്നെ എല്ലാ സ്കൂളുകളിലും പാഠപുസ്തകം എത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്.

single-img
27 May 2016

hqdefault (5)

 

ജൂൺ ആദ്യ ആഴ്ച തന്നെ പാഠപുസ്തകം എത്തിയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. അറ്റകുറ്റപണി, നവീകരണം, ശുചിമുറികളുടെ നിർമാണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഒാരോ സ്കൂളിനും പ്രത്യേകം മാർഗരേഖ തയാറാക്കണമെന്നാണ് അഭിപ്രായം. അതിനുള്ള നടപടികൾ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ആലോചിച്ച് ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു

 

വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ഉയർത്തുന്നതിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും രവീന്ദ്രനാഥ് പറഞ്ഞു.സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് കൂടുതൽ പണം അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കും. നിലവിൽ ഈ പദ്ധതിക്കായി ഒരു കുട്ടിക്ക് അഞ്ച് മുതൽ ഏഴ് രൂപവരെയാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.