മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇറ്റലി പുറത്തുവിട്ടു:എത്ര പേര്‍ മരിച്ചു എന്ന് സ്ഥിരീകരിച്ചിട്ടില്ല.

single-img
27 May 2016

refuge

 

ലിബിയയുടെ തീരത്ത് മധ്യധരണ്യാഴിയില്‍ അഭയാര്‍ഥി ബോട്ടുമുങ്ങി .തീരത്തുനിന്നു 35 നോട്ടിക്കല്‍ മൈല്‍ (65 കിലോമീറ്റര്‍) അകലെയായിരുന്നു അപകടം.ലിബിയയില്‍ നിന്നും ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇറ്റാലിയന്‍ നേവിയാണ് പുറത്തുവിട്ടത്. 600ഓളം പേരെ കുത്തി നിറച്ച ബോട്ടാണ് അപകടത്തില്‍പെട്ടത്. നേവി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും എത്ര പേര്‍ മരിച്ചു എന്ന് സ്ഥിരീകരിച്ചിട്ടില്ല.

 


വ്യാഴാഴ്ച മാത്രം മധ്യധരണ്യാഴിയിലെ 22 വിവിധ സ്ഥലങ്ങളില്‍നിന്നായി നാലായിരത്തോളം അഭയാര്‍ഥികളെ യൂറോപ്യന്‍ യൂണിയന്‍ ടാസ്‌ക് ഫോഴ്‌സും ഇറ്റലിയുടെ തീരസംരക്ഷണ സേനയും രക്ഷപെടുത്തി. ബുധനാഴ്ച മധ്യധരണ്യാഴിയില്‍ മുങ്ങിയ ബോട്ടില്‍നിന്നും 562 അഭയാര്‍ഥികളെ ഇറ്റാലിയന്‍ തീരസംരക്ഷണ സേന രക്ഷപെടുത്തിയിരുന്നു. മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ട് അപകടങ്ങള്‍ സ്ഥിരം വാര്‍ത്തയായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.