ആശാറാം, രാംദേവ് എന്നിവരെ പോലുള്ളവരുടെ സ്ഥാനത്ത് സാരാഭായി, ഹോമി ജഹാംഗീ‌ർ എന്നിവരെ ആദരിച്ചതാണോ നെഹ്റു ചെയ്‌ത തെറ്റ്?നെഹ്റുവിന്റെ മതനിരപേക്ഷതയെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഐ.എ.എസ് ഓഫീസർക്കെതിരെ മധ്യപ്രദേശ് സർക്കാരിന്റെ നടപടി

single-img
27 May 2016

nehru_26_March_0_0_0_0_0

 

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മതനിരപേക്ഷതയെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഐ.എ.എസ് ഓഫീസർക്കെതിരെ മധ്യപ്രദേശ് സർക്കാരിന്റെ നടപടി.1947ൽ ഹിന്ദുതാലിബാൻ രാഷ്‌ട്രമാകേണ്ട ഇന്ത്യയുടെ അവസ്ഥയെ തടഞ്ഞത് നെഹ്റുചെയ്‌ത തെറ്റാണോ എന്ന് ചോദിച്ചായിരുന്നു അജയ് സിംഗ് ഗാംഗ്വാർ എന്ന ഐ.എ.എസ് ഓഫീസറിന്റെ പോസ്റ്റ്.പോസ്‌റ്റ് വയറലായതിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്ന് പോസ്റ്റ് നീക്കം ചെയ്തിരുന്നു.സംസ്ഥാനത്തെ ബർവാനി ജില്ലാകളക്‌ടറായിരുന്ന അജയിനെ ഭോപ്പാൽ സെക്രട്ടേറിയേറ്റിലെ സാധാരണ ഒരു പോസ്റ്റിലേക്കാണ് മാറ്റിയിരിക്കുന്നത്.

 
1947ൽ ഹിന്ദുതാലിബാൻ രാഷ്‌ട്രമാകേണ്ട ഇന്ത്യയുടെ അവസ്ഥയെ തടഞ്ഞത് നെഹ്റുചെയ്‌ത തെറ്റാണോ? ഐ.ഐ.ടി, ഐ.എസ്.ആർ.ഒ, ഐ.ഐ.എം, ബി.എ.ആർ.സി, ഡാമുകൾ, താപനിലയങ്ങൾ എന്നിവ തുറന്നത് അദ്ദേഹം ചെയ്‌ത തെറ്റാണോ? ആശാറാം, രാംദേവ് എന്നിവരെ പോലുള്ളവരുടെ സ്ഥാനത്ത് സാരാഭായി, ഹോമി ജഹാംഗീ‌ർ എന്നിവരെ ആദരിച്ചതാണോ അദ്ദേഹം ചെയ്‌ത തെറ്റ് ഇതായിരുന്നു ഐ.എ.എസ് ഓഫീസറുടെ പോസ്റ്റിന്റെ ഉള്ളടക്കം.

 

കോൺഗ്രസിന്റെ ശക്തനായ നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായ നെഹ്‌റുവിനെ പുകഴ്‌ത്തിയുള്ള ഒരു കാര്യവും ബി.ജെ.പി അംഗീകരിക്കാൻ കഴിയില്ല എന്നതാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടി കാണിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.എന്നാൽ അദ്ദേഹം പെരുമാറ്റച്ചട്ടം ലംഘിച്ചു, മൗലികാവകാശങ്ങളുടെ പേരിൽ നിയമങ്ങൾ അനുസരിക്കാതിരിക്കുന്നത് ശരിയായ രീതിയല്ലെന്ന് ബി.ജെ.പി നേതാവ് വിശ്വാസ് സാരംഗ് പറഞ്ഞു.