ഗുജറാത്തില്‍ നിന്നും ശൈശവ വിവാഹത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്;ഗുജറാത്തിൽ മാത്രം ഏഴു ലക്ഷത്തോളം ശൈശവ വിവാഹം;ശൈശവ വിവാഹത്തിൽ രാജസ്‌ഥാന്‍ ഏറ്റവും മുന്നില്‍

single-img
27 May 2016

dropout-151110രാജ്യത്തെ ശൈശവ വിവാഹത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.ഗുജറാത്തിലെ 3.36 കോടി വിവാഹിതരായ ജനങ്ങളില്‍ ഏഴു ലക്ഷത്തോളം പേർ വിവാഹിതരായത് 10 വയസ്സിനും താഴെ പ്രായമുണ്ടായിരുന്നപ്പോള്‍.2.36 ലക്ഷം സ്‌ത്രീകളും കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ തന്നെ വിവാഹിതരായതായി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ രണ്ടു ദശകത്തിനകത്തു തന്നെ 1.32 ലക്ഷം പേരാണ്‌ വിവാഹിതരായ ശേഷം പത്താം ജന്മദിനം ആഘോഷിച്ചത്‌.

 

പെണ്‍കുട്ടികള്‍ക്ക്‌ 18 വയസ്സും ആണ്‍കുട്ടികള്‍ക്ക്‌ 21 വയസ്സും പൂര്‍ത്തിയായിരിക്കണം എന്നതാണ്‌ നിയമപരമായി വിവാഹം കഴിക്കാനുള്ള പ്രായമെങ്കിലും ഗുജറാത്തില്‍ വിവാഹിതരായ 3.36 കോടി പേരില്‍ 43 ലക്ഷം പേര്‍ 18 ല്‍ താഴെയാണ്‌.

 

ബാല വിവാഹത്തിന്റെ കാര്യത്തില്‍ രാജസ്‌ഥാനാണ്‌ ഏറ്റവും മുന്നില്‍. 3.57 കോടി പേരില്‍ 10.29 ലക്ഷം പേരാണ്‌ ശൈശവ വിവാഹിതരായത്.2.70 ശതമാനമുള്ള ആന്ധ്ര രണ്ടാമതും 2.57 ശതമാനമുള്ള മഹാരാഷ്‌ട്ര മൂന്നാമതും 2.43 ശതമാനത്തോളം വരുന്ന കര്‍ണാടക നാലാമതും 2.10 ശതമാനവുമായി യുപി അഞ്ചാമതും പട്ടികയിലുണ്ട്‌.

 

ഇന്ത്യയില്‍ വിവാഹിതരായ 64 കോടി പേരില്‍ 1.21 കോടി പേര്‍ 10 വയസ്സില്‍ താഴെ പ്രായത്തില്‍ വിവാഹിതരായവരാണ്‌. ശൈശവ വിവാഹം കൂടുതല്‍ നടക്കുന്നത്‌ ഹിന്ദുക്കള്‍ക്കിടയിലാണ്‌. ഗുജറാത്തില്‍ നടന്ന ശൈശവ വിവാഹങ്ങളില്‍ 91.55 ശതമാനം വരുന്ന 43.77 ലക്ഷം പേരും ഹിന്ദുക്കളായിരുന്നു. 7.43 ശതമാനം മാത്രമാണ്‌ മുസ്‌ളീങ്ങള്‍ക്കിടയില്‍ നടക്കുന്നത്‌.