കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു മൂന്ന് പേർ മരിച്ചു

single-img
26 May 2016

635493510521221548-ACCIDENT-logo
ഇരിട്ടി മാക്കൂട്ടം ചുരത്തിലുണ്ടായ വാഹനാപകടത്തിൽ മൂന്നു വടകര സ്വദേശികൾ മരിച്ചു. അഞ്ചുപേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ വിരാജ് പേട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിക്കോടി സ്വദേശികളായ ആഷിഖ് (19) മിനാസ് (19) യാസിന്‍ (18) എന്നിവരാണ് മരിച്ചത്. വടകര എം.എച്ച് ഇ.എസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥികളാണ് ഇവര്‍…….

കുടകിലേക്ക് വിനോദയാത്രപോയ വിദ്യാര്‍ഥികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ചെക്ക്പോസ്റ്റിനു സമീപം നിര്‍ത്തിയിട്ടിരുന്ന ടവേര കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിയുക ആയിരുന്നു