മന്ത്രിമാർ പതിമൂന്നാം നമ്പർ കാർ എടുക്കാൻ ഭയപ്പെടുന്നതിനെ പരിഹസിച്ച് കെ.സുരേന്ദ്രൻ;ദൃഢ പ്രതിജ്ഞ എടുത്തവർ 13-നെ പേടിക്കുന്നതിലും ഭേദം കെട്ടിത്തൂങ്ങിച്ചാവുന്നത്

single-img
26 May 2016

hqdefault
 

 

മന്ത്രിമാർ പതിമൂന്നാം നമ്പർ കാർ എടുക്കാൻ ഭയപ്പെടുന്നതിനെ പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ.ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണു ദൃഢ പ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും എടുത്ത മന്ത്രിമാർ പതിമൂന്നാം നമ്പർ കാർ എടുക്കാൻ ഭയപ്പെടുന്നതു വൈരുദ്ധ്യമാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയത്.13 അശുഭ ലക്ഷണമാണെന്നു തുറന്നു സമ്മതിച്ച് ജനങ്ങളെ അറിയിക്കാൻ ആർജ്ജവമുണ്ടോ പിണറായി വിജയന്? ഇതിലും ഭേദം ഒരു കഷണം കയറെടുത്തു കെട്ടിത്തൂങ്ങിച്ചാവുന്നതാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

 

പിണറായി വിജയൻ സർക്കാർ അധികാരമെറ്റു.
മാധ്യമങ്ങളെല്ലാം സർക്കാരിനെ പുകഴ്ത്തി അത്ഭുത കഥകൾ പ്രചരിപ്പിക്കുന്നതിനിടയിലാണ് ഇങ്ങനെ ഒരു വാർത്ത ശ്രദ്ധയിൽപെട്ടത്‌. ദൃഡ പ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും എടുത്ത മന്ത്രി പുംഗവന്മാരാരും പതിമൂന്നാം നമ്പർ കാർ എടുക്കാൻ തയ്യാറായില്ലത്രേ

 
കെ. ടി. ജലീൽ (നമ്പർ 12), പിന്നെ തിലോത്തമൻ (നമ്പർ 14), അവസാനത്തെ മന്ത്രിക്കു (നമ്പർ 20). പതിമൂന്നാം നമ്പറിനു എന്താണ് കുഴപ്പം? വി എസ് മന്ത്രിസഭയിൽ എം. എ. ബേബി പതിമൂന്നാം നമ്പർ ചോദിച്ചു വാങ്ങിയിരുന്നുവത്രേ. വൈരുദ്ധ്യാത്മക ഭൗതികവാദവും ശാസ്ത്രീയ സോഷ്യ ലിസവും അടിസ്ഥാനപ്രമാണമാക്കിയ സി പി എം, സി പി ഐ മന്ത്രിമാർ എന്തുകൊണ്ട് 13 നമ്പർ ഒഴിവാക്കി എന്നറിയാൻ ജനങ്ങൾക്ക്‌ അവകാശമില്ലേ? സീതാറാം യെച്ചൂരിയും പ്രകാശ്‌ കാരാട്ടുമെങ്കിലും മറുപടി പറയണമെന്ന് സുരേന്ദ്രം പറഞ്ഞു