ഡല്‍ഹിയില്‍ കോംഗോ പൗരനെ അടിച്ചുകൊന്നതിനു പിന്നാലെ കോംഗോയില്‍ ഇന്ത്യക്കാര്‍ക്കുനേരെ വ്യാപക ആക്രമണം.

single-img
26 May 2016

 

congolese-national-beaten-to-death-in-delhi-400x300

 

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കോംഗോ പൗരനായ 23കാരനെ ജനക്കൂട്ടം തെരുവില്‍ അടിച്ചുകൊന്നതിൽ പ്രകോപിതരായി കോംഗോയില്‍ ഇന്ത്യക്കാര്‍ക്കുനേരെ വ്യാപക ആക്രമണം. സൗത്ത് ഡല്‍ഹിയിലെ വസന്ത്കുഞ്ചിലാണ് 23കാരനായ ഒലിവ എന്ന യുവാവിനെയാണ് വീട്ടിലേക്കുള്ള വഴിയില്‍ അടിച്ചു കൊന്നത്.

 
കോംഗോ സ്വദേശി ഇന്ത്യയില്‍ മരിച്ചതിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോംഗോയില്‍ ശക്തമായ പ്രതിഷേധം അണപൊട്ടിയിരിക്കുകയാണ്. കോംഗോ തലസ്ഥാനമായ കിന്‍ഷാസയില്‍ പ്രതിഷേധം അക്രമത്തിലേക്കും നീങ്ങി. കിന്‍ഷാസയിലെ ഇന്ത്യക്കാരില്‍ ഏറെയും വ്യാപാരികളാണ്. ഇവരുടെ കടകള്‍ക്കുനേരെയാണ് ആക്രമണം നടക്കുന്നത്.

 
പ്രതിഷേധം കണക്കിലെടുത്ത് പോലീസ് നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നുണ്ട്. കിന്‍ഷാസയില്‍ 5,000 ഇന്ത്യന്‍ വ്യാപാരികള്‍ ഉണ്ടെന്നാണ് കണക്ക്.