പൂവരണി പീഡന കേസ്:മുഖ്യപ്രതി ലിസിയടക്കം 6 പേര്‍ കുറ്റക്കാർ

single-img
26 May 2016

rape-2

 
പൂവരണി പീഡന കേസില്‍ പ്രതികളായ ആറു പേരും കുറ്റക്കാരാണെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി. അഞ്ചു പേരെ വെറുതെ വിട്ടു. തങ്കമണി, ലിസി, ജ്യോതിഷ്, രാഖി, സോമിനി, സതീഷ് എന്നിവരാണ് കുറ്റക്കാര്‍.

 

സ്‌കൂള്‍ വിദ്യാര്‍ഥിനി മാസങ്ങളോളം പീഡിപ്പിക്കപ്പെട്ട് എയിഡ്‌സ് ബാധിച്ചു മരിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.2008 മേയ് 27നാണ് ബന്ധുവായ സ്ത്രീ തന്റെ മകളെ പലര്‍ക്കും കാഴ്ചവച്ചതായി പൂവരണി സ്വദേശിനി പരാതി നല്‍കിയത്. പീഡനത്തെ തുടര്‍ന്ന് എയ്ഡ്‌സ് ബാധിച്ച 14 വയസ്സുള്ള പെണ്‍കുട്ടി മരിച്ചിരുന്നു.

 

കേസില്‍ 12 ഓളം പ്രതികള്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ വിസ്താരം നടക്കുന്നതിനിടയില്‍ ഒരു പ്രതി ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, വില്‍പന നടത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്.