യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍ പുനഃപരിശോധിക്കാൻ തിങ്കളാഴ്ച മന്ത്രിസഭാ ഉപസമിതി;ആഴ്ചയില്‍ അഞ്ചുദിവസം മന്ത്രിമാര്‍ തലസ്ഥാനത്തുണ്ടാവണമെന്ന് മുഖ്യമന്ത്രിയുടെ കർശന നിര്‍ദേശം

single-img
26 May 2016

pinarayi-smile

ആദ്യ ആറുമാസം ആഴ്ചയില്‍ അഞ്ചു ദിവസവും മന്ത്രിമാര്‍ തലസ്ഥാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍ പുനഃപരിശോധിക്കാനായി മന്ത്രിസഭാ ഉപസമിതി തിങ്കളാഴ്ച ചേരും. മന്ത്രി എ.കെ. ബാലന്‍ കണ്‍വീനറായ മന്ത്രിസഭാ ഉപസമിതിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്.ജനവരി ഒന്നു മുതല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട വിവാദ തീരുമാനങ്ങളില്‍ നിയമവിരുദ്ധമായവ പുന:പരിശോധിക്കാന്‍ പുതിയ മന്ത്രിസഭയുടെ ആദ്യയോഗം തീരുമാനിച്ചിരുന്നു.

 

ബാലനു പുറമേ ടി.എം. തോമസ് ഐസക്, വി.എസ്. സുനില്‍കുമാര്‍, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് അംഗങ്ങള്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ജനോപകാരപ്രദമായ ഒരു പദ്ധതിയും പുതിയ സര്‍ക്കാര്‍ തടസ്സപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.കാരുണ്യ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾ തുടരുമെന്ന സൂചനയും മുഖ്യമന്ത്രി നൽകി.