ഇസ്ലാം മതവിശ്വാസം അവസാനിപ്പിയ്ക്കാനും മാക്സിസ്റ്റ് നിരീശ്വരവാദത്തെ പിന്തുണയ്ക്കാനും ചൈനക്കാര്‍ക്ക് പ്രസിഡന്റിന്റെ അന്ത്യശാസനം

single-img
26 May 2016

MAIN-Xi-Jinping

 

ഇസ്ലാം മതവിശ്വാസം അവസാനിപ്പിയ്ക്കാനും മാക്സിസ്റ്റ് നിരീശ്വരവാദത്തെ പിന്തുണയ്ക്കാനും ചൈനക്കാര്‍ക്ക് പ്രസിഡന്റ് സീ ജിന്‍പിംഗിന്റെ അന്ത്യശാസനം. രണ്ടാമത് നാഷണല്‍ വര്‍ക്ക് കോണ്‍ഫറന്‍സ് ഓണ്‍ റിലീജിയനിലാണു ചൈനീസ് പ്രസിഡന്റ് ഇത്തരമൊരു പരാമർശം നടത്തിയത്.സിന്‍ജിയാംഗ് പ്രവിശ്യയിലെ കൂടുതല്‍ ഭാഗങ്ങളിലുള്ള ജനങ്ങളും ഇപ്പോള്‍ പരിവര്‍ത്തനത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ പ്രസിഡന്റ് സര്‍ക്കാര്‍ ഇപ്പോഴാണ് അതിന്റെ അനന്തരഫലം തിരിച്ചറിഞ്ഞിരിക്കുന്നതെന്നും വ്യക്തമാക്കി.

 

മതപരമായ കാര്യങ്ങള്‍ രാജ്യത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെ ശക്തമായി തടയുമെന്നും രാജ്യത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ അതിരുകള്‍ ലംഘിക്കാനുള്ള ഇസ്ലാമിക തീവ്രവാദികളുടെ നീക്കങ്ങളെ ചെറുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. അതിനിടെ മതവിശ്വാസങ്ങള്‍ പ്രചരിക്കുന്നത് തടയാനായി ഹലാല്‍ ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ ചൈനയില്‍ നിരോധിച്ചിട്ടുണ്ട്.

 

മുസ്ലീം രീതികളായ ഹലാല്‍ ഉത്പന്നങ്ങളെ കുറിച്ച് കരുതലോടെയിരിക്കാന്‍ ജനങ്ങള്‍ക്ക് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. സിന്‍ജിയാംഗില്‍ ഇസ്ലാംമതവിശ്വാസത്തിന്റെ ഭാഗമായി താടി വളര്‍ത്തുക, റംസാന്‍ മാസത്തില്‍ വ്രതം അനുഷ്ഠിക്കുക, തലപ്പാവ് ധരിക്കുക, ഹലാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുക, ദിവസം അഞ്ചുതവണ നിസ്‌ക്കരിക്കുക എന്നിവ ദേശവിരുദ്ധമായി കണക്കാക്കി നശിപ്പിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.