ഓപ്പറേഷന്‍ ബിഗ്‌ഡാഡിയുടെ മൂന്നാം ഘട്ട ഓപ്പറേഷനിൽ 14 അംഗ പെണ്‍വാണിഭ സംഘം പിടിയിൽ;പിടിയിലായവരിൽ സീരിയൽ രംഗത്തെ പ്രമുഖ നടിയും ശ്രീലങ്കക്കാരിയും

single-img
26 May 2016

Sex-Racket-Full-Image

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ കുടുക്കാനായി നടത്തിയ പോലീസിന്റെ ഓപ്പറേഷന്‍ ബിഗ്‌ഡാഡിയുടെ മൂന്നാം ഘട്ട ഓപ്പറേഷനിൽ 14 പേര്‍ പിടിയില്‍. പത്തു പുരുഷന്മാരും നാലു സ്‌ത്രീകളും അടങ്ങിയ സംഘമാണ്‌ പിടിയിലായത്‌. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ്‌ പരിശോധന നടത്തിയത്‌.

 

പലര്‍ക്കുമായി കാഴ്‌ച വെയ്‌ക്കാനായി കൊണ്ടുവന്ന സ്‌ത്രീകളുടെ സംഘത്തില്‍ ഒരു വിദേശവനിതയും സീരിയല്‍ താരവും ഉള്‍പ്പെട്ടിട്ടുണ്ട്. ശ്രീലങ്കക്കാരിക്ക്‌ പുറമേ തമിഴ്‌ സീരിയല്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ നടിയുമാണു പിടിയിലായത് എന്നാണു പോലീസ് നൽകുന്ന സൂചന.

 

ഓണ്‍ലൈന്‍ വഴി പെണ്‍കുട്ടികളെ വലയിലാക്കി വിദേശത്തേക്ക്‌ കടുത്തുന്ന ഇടനിലക്കാരായ അബ്‌ദുള്‍ നസീര്‍, ഭാര്യ ഷാജിത എന്നിവരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു .ബഹ്‌റിനില്‍ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പെൺ വാണിഭം