മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി; ഇന്ന്‌ വൈകിട്ട് സത്യപ്രതിജ്ഞ

single-img
25 May 2016

pinarai-1

 

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായി മന്ത്രിമാരുടെ പട്ടിക കൈമാറുന്നതിനാണ് ഗവര്‍ണറെ കണ്ടത്. വലിയ പ്രതീക്ഷയാണ് ജനങ്ങൾക്കുള്ളത്. അവരുടെ പ്രതീക്ഷയ്ക്കൊത്തുയരുമെന്നും പിണറായി പറഞ്ഞു. എന്തായിരിക്കും ജനങ്ങൾക്കുള്ള സർക്കാരിന്റെ ആദ്യ സമ്മാനമെന്ന് ചോദിച്ചപ്പോൾ അത് പിന്നീട് അറിയാമെന്നാണ് പിണറായി പ്രതികരിച്ചത്.

 
രാജ്ഭവനിലെത്തിയ പിണറായി വിജയനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ച ഗവര്‍ണര്‍ സര്‍ക്കാരിനുള്ള അഭിനന്ദനങ്ങളും അറിയിച്ചു. അല്‍പനേരം ഇരുവരും സൗഹൃദ സംഭാഷണവും നടത്തി.പുതിയ സെക്രട്ടറി ശിവശങ്കര്‍ ഐ.എ.എസ് മാത്രമാണ് പിണറായിക്കൊപ്പം രാജ്ഭവനില്‍ എത്തിയത്. മുന്‍ സര്‍ക്കാരുകളില്‍ വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങി സുപ്രധാന വകുപ്പുകള്‍ വഹിച്ച് ശിവശങ്കറിനെ ഇന്നലെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത്.

 
വൈകിട്ട് നാലിന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മന്ത്രിമാരുടെ പേരുകള്‍ മാത്രമാണ് ഇപ്പോള്‍ കൈമാറിയത്. വകുപ്പുകള്‍ വ്യക്തമാക്കിയിട്ടില്ല. സത്യപ്രതിജ്ഞയ്ക്കു ശേഷമായിരിക്കും വകുപ്പുകള്‍ വ്യക്തമാക്കുക