ഇന്ന് രാജ്യതലസ്ഥാനത്തെ പത്രങ്ങൾ ഇറങ്ങിയത് ചുവപ്പിൽ;പ്രമുഖ ദേശീയ പത്രങ്ങളിലെല്ലാം അധികാരത്തിലേറാന്‍ ഒരുങ്ങുന്ന ഇടത് മുന്നണി സർക്കാരിന്റെ ഫുൾ പേജ് പരസ്യം

single-img
25 May 2016

 

CjRsS9vWUAAnC6f (1)

രാജ്യതലസ്ഥാനമായ ഡൽഹിയിലെ എല്ലാ പ്രമുഖ ദേശീയ പത്രങ്ങളിലും അധികാരത്തിലേറാന്‍ ഒരുങ്ങുന്ന ഇടത് മുന്നണി സർക്കാരിന്റെ ഫുൾ പേജ് പരസ്യം.ഡൽഹിയിലേ എല്ലാ പത്രവായനക്കാരന്റെയും മുന്നിലെത്തിയത് ഇന്ന് അധികാരത്തിൽ ഏറുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പരസ്യമാണ്. ചുവന്ന പശ്ചാത്തലത്തിൽ പിണറായി വിജയന്റെ ചിത്രത്തിനൊപ്പമാണു പരസ്യം. കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ‘ദൈവത്തിന്റെ സ്വന്തം നാടാ’ക്കാന്‍ പ്രതിജ്ഞാബദ്ധമാണ് പുതിയ തൊഴിലാളി വര്‍ഗ സര്‍ക്കാര്‍ എന്ന ലേബലിലാണ് പരസ്യം.

news _1
പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ കേരളത്തില്‍ ചുമതലയേല്‍ക്കുന്നതിന്റെ വിളംബരമെന്നോണം കേരള പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ടൈംസ് ഓഫ് ഇന്ത്യ, ദ ഇന്ത്യന്‍ എക്‌സ്പ്രസ്,ദ ഹിന്ദു,ദ എക്കണോമിക്സ് ടൈംസ് തുടങ്ങിയ പത്രങ്ങളിലാണ് പരസ്യം വന്നത്.

 

news _3 news _2