രണ്ട് ജെയ്‌ഷെ ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.

single-img
24 May 2016

23live-srinagar

 

 
ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ പോലീസുകാര്‍ക്കുനേരെ ഉണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മൂന്ന് പോലീസുകാരുടെ മരണത്തിനിട് ഇടയാക്കിയ ആക്രമണം നടത്തിയ ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് സൈനിക വൃത്തങ്ങളില്‍നിന്നുള്ള സൂചന.

 

 
തിങ്കളാഴ്ച രാവിലെ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടത്. ശ്രീനഗറിലെ സാദിബാല്‍ പ്രദേശത്തെ പോലീസ് പോസ്റ്റിനുനേരെ ഉണ്ടായ വെടിവെപ്പിലാണ് എ.എസ്.ഐ ഗുലാം മുഹമ്മദ്, ഹെഡ് കോണ്‍സ്റ്റബിള്‍ നസീര്‍ അഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ടത്. ടെങ്‌പോറ പ്രദേശത്തുണ്ടായ വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് സാദിഖ് കൊല്ലപ്പെട്ടു. വെടിവെപ്പ് നടത്തിയ തീവ്രവാദികള്‍ രക്ഷപെട്ടിരുന്നു.

 

 
പോലീസുകാര്‍ക്കുനേരെ ഉണ്ടായ ആക്രമണത്തിനു പിന്നാലെ സംസ്ഥാനത്ത് സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു.