സംസ്ഥാനത്ത് ഡീസൽ വാഹനങ്ങളുടെ നിരോധനം ബാധിയ്ക്കുക പത്തുലക്ഷത്തിലധികം വാഹനങ്ങളെ;പഴയ ഡീസൽ വാഹനങ്ങളുടെ വിലയും കുത്തനെ ഇടിയും, ഓണ്‍ലൈന്‍ വിപണിയില്‍ ഡീസല്‍ കാറുകള്‍ വന്‍തോതില്‍ വില്പനയ്‌ക്കെത്തി.

single-img
24 May 2016

ngt-ban-ap-L
10 വർഷത്തിനു മേൽ പഴക്കമുള്ള ഡീസൽവാഹനങ്ങൾ പ്രധാന സിറ്റികളിൽ പ്രവേശിക്കുന്നതു ദേശീയ ഹരിത ട്രൈബ്യൂണൽ വിലക്കിയതും 2000 സിസിക്കു മേലുള്ള പുതിയ ഡീസൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്യരുതെന്ന നിർദ്ദേശവും വാഹന വിപണിയ സാരമായി ബാധിച്ചു.ഡല്‍ഹിയിലൂം സമാനമായ ഉത്തരവ് നിലനിലുണ്ട്. ഹരിത ട്രിബ്യൂണലിന്റെ സര്‍ക്യൂട്ട് കേരളത്തിലേക്ക് മാറ്റി ആദ്യ ദിവസം തന്നെയാണ് സുപ്രധാന ഉത്തരവ് വന്നത്.ഹരിത ട്രൈബ്യൂണലിന്റെ നടപടി പത്തുലക്ഷത്തിലധികം വാഹനങ്ങളെ ബാധിക്കുമെന്നാണ് ഏകദേശ കണക്ക്.

 
ഹരിത ട്രൈബ്യൂണലിന്റെ വിധി നടപ്പായാൽ പത്ത് ലക്ഷത്തിലധികം വാഹനങ്ങൾ പൊളിച്ച് വിൽക്കേണ്ടി വരും.ലോറി, ബസ്, മിനിവാന്‍, എസ്.യു.വി.കള്‍, ആഡംബരവാഹനങ്ങള്‍ എന്നിവയെയെല്ലാം ഇത് ബാധിക്കും. 10വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ അഞ്ചുലക്ഷംവരെ വില കിട്ടുമായിരുന്നവയ്ക്ക് 50,000രൂപവരെയേ കിട്ടുകയുള്ളൂ.ഇത് വാഹന ഉടമകളെ പ്രതിസന്ധിയിലാക്കിയിട്ടൂണ്ട്.

 
അതേസമയം വിധിക്കെതിരെ വിവിവധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്നാല്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിടുന്നത് കെ.എസ്.ആര്‍.ടി.സിയെയാണ്. മാസം 130 കോടി രൂപ നഷ്ടത്തിലോടുന്ന കെ.എസ്ആര്‍.ടി.സിയ്ക്ക് ഇരുട്ടടി നല്‍കുന്നതാണ് ഉത്തരവ്. അയ്യായിരത്തിലേറെ ബസുകളുള്ള കെ.എസ്.ആര്‍.ടി.സിയില്‍ 2000 ഓളം എണ്ണം പത്തു വര്‍ഷം കഴിഞ്ഞവയാണ്.

 

അതിനിടെ ഓൺലൈൻ വിപണിയിൽ പഴയ ഡീസൽ വാഹനങ്ങളുടെ വിത്പന വർദ്ധിച്ചു.ഒ.എല്‍.എക്‌സ്, ക്വിക്കര്‍ തുടങ്ങിയ ഓണ്‍ലൈന്‍ വിപണികളിലാണ് പഴയ വാഹനങ്ങൾ കൂടുതലായി വിത്പനയ്ക്ക് വെച്ചിട്ടുള്ളത്.ഇന്നോവയാണ്. ക്വാളിസ്, സ്‌കോര്‍പ്പിയോ, ബൊലെറോ, മഹീന്ദ്ര എക്‌സ്.യു.വി. തുടങ്ങിയവയാണു കൂടുതലായി വിപണിയിലെത്തിയത്.