കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍

single-img
24 May 2016

kumar_nair_240514

 

 

കര്‍ണാടകയുടെ മലയാളി താരം കരുണ്‍ നായര്‍ ഉള്‍പ്പെടെ അഞ്ച്‌ പുതുമുഖങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു.സിംബാബ്‌വേയ്‌ക്കെതിരായ ഏകദിന, ട്വന്റി20 ടീമുകളെയും വെസ്‌റ്റിന്‍ഡീസിനെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെയും ആണു പ്രഖ്യാപിച്ചത്.16 അംഗ ടീമിനെ എം.എസ്‌. ധോണി തന്നെ നയിക്കും.

 

 

ജൂണ്‍ 11 മുതല്‍ 22 വരെ നടക്കുന്ന സിംബാബ്‌വേ പര്യടനത്തില്‍ മൂന്ന്‌ ഏകദിനങ്ങളും മൂന്ന്‌ ട്വന്റി20 മത്സരങ്ങളുമുണ്ട്‌. ടീം: എം.എസ്‌. ധോണി (നായകന്‍), ലോകേഷ്‌ രാഹുല്‍, ഫൈസ്‌ ഫസല്‍, മനീഷ്‌ പാണ്ഡെ, കരുണ്‍ നായര്‍, അമ്പാട്ടി റായിഡു, റിഷി ധവാന്‍, അക്ഷര്‍ പട്ടേല്‍, ജയന്ത്‌ യാദവ്‌, ധവാല്‍ കുല്‍ക്കര്‍ണി, ജസ്‌പ്രീത്‌ ബുംറ, ബാരിന്ദര്‍ സ്രാന്‍, മന്‍ദീപ്‌ സിങ്‌, കേദാര്‍ ജാദവ്‌, ജയദേവ്‌ ഉനാദ്‌കട്ട്‌, യുത്സവേന്ദ്ര ചാഹാല്‍.