കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരത്തേയും ഉൾപ്പെടുത്തി;നൂറു നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് നേരത്തെ കൊച്ചി മാത്രമാണു ഉണ്ടായിരുന്നത്

single-img
24 May 2016

modiravikanojia-m

 
കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരത്തെയും ഉള്‍പ്പെടുത്തി. പദ്ധതി നടപ്പാക്കാന്‍ ആദ്യം തെരഞ്ഞെടുക്കുന്ന 13 നഗരങ്ങളുടെ വിവരങ്ങളും പുറത്തുവിട്ടു. ലക്‌നൗ, വാരംഗല്‍, ധര്‍മ്മശാല, ചണ്ഡിഗഢ്, റായ്പൂര്‍, കൊല്‍ക്കത്തയിലെ ന്യൂ ടൗണ്‍, ബഗല്‍പൂര്‍, പനാജി, പോര്‍ട്ട് ബ്ലെയര്‍, ഇംഫാല്‍, റാഞ്ചി, അഗര്‍ത്തല, ഫരീദാബാദ് എന്നീ നഗരങ്ങളില്‍ വേഗത്തില്‍ പദ്ധതി നടപ്പിലാക്കും.തിരുവനന്തപുരം അടക്കം ഏഴ് സംസ്ഥാന തലസ്ഥാനങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്ന് കേന്ദ്ര നഗരവികസനമന്ത്രി വെങ്കയ നായിഡു അറിയിച്ചു.

 

 

കേന്ദ്രം സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന നൂറ് നഗരങ്ങളില്‍ കേരളത്തില്‍നിന്ന് കൊച്ചി മാത്രമായിരുന്നു ഉണ്ടായിരുന്നത്. തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങള്‍ക്ക് ഒരോന്നിനും വര്‍ഷം 100 കോടി വീതം അഞ്ചു വര്‍ഷത്തേക്ക് 500 കോടി രൂപ ലഭിക്കും.പദ്ധതിക്കായി ആകെ 50,000 കോടി രൂപയാണ് കേന്ദ്രം മാറ്റിവച്ചിരിക്കുന്നത്.