ബ്രെഡ്ഡിലും ബണ്ണിലും മാരകമായ കാന്‍സറുണ്ടാക്കുന്ന രാസവസ്തുക്കള്‍;കെ.എഫ്.സി., പിസ ഹട്ട്, ഡോമിനോസ്, സബ്വേ, മക്‌ഡൊണാള്‍ഡ്‌സ് എന്നിവയുടെ ഉത്പന്നങ്ങളിലും പൊട്ടാസ്യം ബ്രോമേറ്റിന്റെയും അയൊഡേറ്റിന്റെയും സാന്നിധ്യം

single-img
24 May 2016

491590-bread

ബ്രഡ്, ബണ്‍ എന്നിവയില്‍ ക്രമാതീതമായ അളവില്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന കണ്ടെത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രായലയം. സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയോന്‍മെന്‍റ് നടത്തിയ ഗവേഷണത്തിലാണ് 84 ശതമാനം ബ്രാന്‍ഡുകളുടെ ബ്രഡ്, ബേക്കറി ഉല്‍പന്നങ്ങളിലും ശരീരത്തിന് ഹാനികരമാകുന്ന പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ അംശമുണ്ടെന്ന് കണ്ടെത്തിയത്. പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാകുന്ന മൂലകമാണെന്ന് ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഓഫ് റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബേക്കറി, ബ്രഡ് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ചേരുവയായ ധാന്യപ്പൊടി തയാറാക്കുന്നതിലാണ് പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നത്. എന്നാല്‍, ആരോഗ്യത്തിന് ഹാനികരമായ ഇത്തരം രാസവസ്തുക്കള്‍ ഒഴിവാക്കണമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എക്‌സ്‌പേര്‍ട്ട് കമിറ്റി ഓണ്‍ ഫുഡ് ആഡിറ്റീവ്‌സ് താക്കീത് നല്‍കിയിട്ടുണ്ട്. ഭക്ഷണ പദാര്‍ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റ് കലര്‍ത്തുന്നത് യൂറോപ്യന്‍ യൂനിയന്‍, കാനഡ, നൈജീരിയ, ബ്രസീല്‍, സൗത്ത് കൊറിയ, പെറു തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു. 2001ല്‍ ശ്രീലങ്കയിലും 2005ല്‍ ചൈനയിലും ഇത് നിരോധിച്ചിരുന്നു.

bread-study_650x716_61464056130

പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാകുന്ന മൂലകമാണെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഓഫ് റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൈറോയിഡ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന പൊട്ടാസ്യം അയേഡേറ്റ് നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള രാസപദാര്‍ഥമാണ്.

ഇന്ത്യയില്‍ ബ്രഡിലും ബേക്കറി ഉല്‍പന്നങ്ങളിലും അനുവദനീയമായ അളവില്‍ പൊട്ടാസ്യം ബ്രോമേറ്റ് അല്ലെങ്കില്‍ പൊട്ടാസ്യം അയോഡേറ്റ് ഉപയോഗിക്കാന്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) അനുമതി നല്‍കിയിരുന്നു. 2011ലെ ഫുഡ് സേഫ്റ്റി സ്റ്റാന്റേഡ്‌സ് റെഗുലേഷന്‍സ് പ്രകാരം ഒരു കിലോ ഗ്രാം ബ്രെഡില്‍ 50 മില്ലി ഗ്രാം എന്നതാണ് പൊട്ടാസ്യം ബ്രോമേറ്റ് /പൊട്ടാസ്യം അയോഡേറ്റ് ഉപയോഗിക്കാവുന്നതിന്റെ പരിധി.

ബേക്കറി, ബ്രഡ് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ചേരുവയായ ധാന്യപ്പൊടി തയാറാക്കുന്നതിലാണ് പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നത്. എന്നാല്‍, ആരോഗ്യത്തിന് ഹാനികരമായ ഇത്തരം രാസവസ്തുക്കള്‍ ഒഴിവാക്കണമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എക്‌സ്‌പേര്‍ട്ട് കമിറ്റി ഓണ്‍ ഫുഡ് ആഡിറ്റീവ്‌സ് താക്കീത് നല്‍കിയിട്ടുണ്ട്. ഭക്ഷണ പദാര്‍ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റ് കലര്‍ത്തുന്നത് യൂറോപ്യന്‍ യൂനിയന്‍, കാനഡ, നൈജീരിയ, ബ്രസീല്‍, സൗത്ത് കൊറിയ, പെറു തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു. 2001ല്‍ ശ്രീലങ്കയിലും 2005ല്‍ ചൈനയിലും ഇത് നിരോധിച്ചിരുന്നു.

കെ.എഫ്.സി, ഡൊമിനോസ്, മക്ഡൊണാള്‍ഡ്, സബ്വേ തുടങ്ങിയ മള്‍ട്ടി നാഷണല്‍ ഫാസ്റ്റ് ഫുഡ് ഒൗട്ട് ലെറ്റുകളിലാണ് മാരകമായ വിഷ പദാര്‍ഥങ്ങള്‍ കണ്ടെത്തിയത്.