‘നീറ്റ്’ ഈ വര്‍ഷമില്ല; രാഷ്ട്രപതി ഓര്‍ഡിനന്‍സ് ഒപ്പുവച്ചു

single-img
24 May 2016

eng_entrance_exams

 

മെഡിക്കൽ – ഡെന്‍റൽ ഏകീകൃത പൊതു പ്രവേശന പരീക്ഷ (നീറ്റ്) ഈ വർഷം ഉണ്ടാകില്ല. ഇതു സംബന്ധിച്ച ഓർഡിനൻസിന് രാഷ്ട്രപതി അംഗീകാരം നൽകി. ശനിയാഴ്ചയാണ് ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചു കൊടുത്തത്. പിന്നാലെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ഒപ്പുവയ്ക്കുകയായിരുന്നു. രാഷ്ട്രപതി ചൈന സന്ദർശനത്തിന് പോകുന്നതിന് മുമ്പ് തന്നെ ഇതിൽ ഒപ്പുവയ്ക്കുകയായിരുന്നു.

 

സുപ്രീം കോടതിയുടെ ഉത്തരവ് മറികടക്കുകയല്ല, നീറ്റ് പരീക്ഷ നടപ്പാക്കുന്നതിനൊപ്പം സംസ്ഥാനങ്ങള്‍ നടത്തിയ പ്രവേശന പരീക്ഷകള്‍ക്കും ഈ വര്‍ഷം സാധുത നല്‍കുകയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമാക്കുന്നതെന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ തിങ്കളാഴ്ച രാഷ്ട്രപതിയെ കണ്ട് വിശദമാക്കിയിരുന്നു. നീറ്റ് പരീക്ഷ ഈവര്‍ഷം തന്നെ നടപ്പാക്കണമെന്ന് മേയ് ഒന്‍പതിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതിനെതിരേ ഭൂരിപക്ഷ സംസ്ഥാനങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയതോടെയാണ് ഈ വര്‍ഷം നീറ്റ് നടപ്പാക്കുന്നതില്‍ ചില ഇളവുകള്‍ നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ ഓഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.

ഈ വർഷം മുതൽ പ്രവേശനത്തിന് നീറ്റ് മാത്രമായിരിക്കും മാനദണ്ഡമെന്ന സുപ്രീംകോടതി ഉത്തരവിനെ ഭാഗികമായി മറികടന്നു കൊണ്ടാണ് ഓർഡിനൻസ് ഇറക്കിയിരിക്കുന്നത്.