ആടുപുലിയാട്ടത്തിന്റെ ലാഭവിഹിതം ജിഷയുടെ കുടുംബത്തിന് നല്‍കുമെന്ന് ജയറാം

single-img
24 May 2016

03-1459685616-aadupuliyattam

 

 
ആടുപുലിയാട്ടം സിനിമയുടെ ലാഭത്തില്‍ നിന്ന് ഒരു വിഹിതം പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് നല്‍കുമെന്ന് നടന്‍ ജയറാം.നേരത്തെ ജിഷയുടെ അമ്മയെ കാണാൻ ജയറാം എത്തിയിരുന്നു.ഏറെ വികാരപരമായാണു ജയറാം അന്ന് പ്രതികരിച്ചത്.ആലുവ ജനസേവ ശിശുഭവനിലെ കുട്ടികള്‍ക്കൊപ്പം സിനിമ കണ്ടതിന് ശേഷമാണ് ആടുപുലിയാട്ടത്തിന്റെ ലാഭവിഹിതം ജിഷയുടെ കുടുംബത്തിന് നൽകുമെന്ന് ജയറാം പറഞ്ഞത്

 

 
കോഴിക്കോട് മാന്‍ഹോളില്‍ വീണ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തിനും ആടുംപുലിയാട്ടം ടീം സഹായം നല്‍കിയിരുന്നു.ജനസേവ ശിശുഭവനിലെ 180 കുട്ടികള്‍ക്കൊപ്പമാണ് ജയറാം ഉള്‍പ്പെടെയുള്ള താരങ്ങള്‍ സിനിമ കണ്ടത്. സിനിമ കണ്ടിറങ്ങിയ കുട്ടികള്‍ക്കെല്ലാം ജയറാമും കുട്ടരും ചേര്‍ന്ന് മധുരം നല്‍കി. സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണം സന്തോഷം നല്‍കുന്നതാണെന്ന് ജയറാം പറഞ്ഞു.