പിണറായി ആദ്യം സ്വന്തം നാട്ടിൽ സമാധാനം ഉറപ്പാക്കട്ടെ,കണ്ണൂരിൽ അക്രമം നടക്കുന്നത് മറന്നു കൊണ്ടാണ് പിണറായി സമാധാനത്തിന് ആഹ്വാനം ചെയ്യുന്നതെന്ന് കുമ്മനം

single-img
24 May 2016

kummanam

 

 

പിണറായി വിജയനു ഉപദേശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.ജനങ്ങൾക്ക് സമാധാനവും സന്തോഷവും പൗരാവകാശവും ഉറപ്പു നൽകുന്ന പിണറായി വിജയൻ ആദ്യം സ്വന്തം നാട്ടിൽ ഇതെല്ലാം ഉറപ്പാക്കണമെന്ന് കുമ്മനം പറഞ്ഞു.കണ്ണൂരിൽ അക്രമം നടക്കുന്നത് മറന്നു കൊണ്ടാണ് പിണറായി സമാധാനത്തിന് ആഹ്വാനം ചെയ്യുന്നത്. സ്വന്തം നാട്ടുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കാൻ കഴിയാത്ത പിണറായി എങ്ങനെയാണ് മുഴുവൻ ജനങ്ങളുടെയും സമാധാനം കാത്തുസൂക്ഷിക്കുന്നതെന്ന് കുമ്മനം ചോദിച്ചു

 

 

തിരഞ്ഞെടുപ്പിന് ശേഷം അക്രമപരമ്പരകളിൽ പ്രതികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പറയാതെ ബി.ജെ.പി.യെ മാത്രം കുറ്റപ്പെടുത്തുകയാണ് പിണറായി ചെയ്യുന്നത്. ഇത് അദ്ദേഹത്തിന്റെ രാഷ്രീയ മൂല്യച്യുതിയാണ് കാണിക്കുന്നത്. നാട്ടിൽ മനുഷ്യാവകാശ ധ്വംസനം തുടർന്നുകൊണ്ടിരിക്കുമ്പോൾ അതിന് ഇരയാകുന്നവരുടെ സംങ്കടങ്ങൾ കേൾക്കാനുള്ള മനസെങ്കിലും പിണറായി വിജയനുണ്ടാകണമെന്നും കുമ്മനം പറഞ്ഞു.