എല്‍ഡിഎഫ് ഉന്നയിച്ചത് രാഷ്ട്രീയ ആരോപണങ്ങളല്ലെന്ന് തെളിയിക്കും;യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതികള്‍ അന്വേഷിക്കുമെന്ന് നിയുക്തമന്ത്രി വി.എസ്.സുനില്‍കുമാര്‍. 

single-img
24 May 2016

VS SunilKumar 3x2

 

യു.ഡി.എഫ് സർക്കാറിന്‍റെ അഴിമതികൾ അന്വേഷിക്കുമെന്ന് നിയുക്ത മന്ത്രി വി.എസ്. സുനിൽകുമാർ. യുഡിഎഫ് സര്‍ക്കാരിന്റെ തണ്ണീര്‍ത്തട നിയം ഭേദഗതി ചെയ്യുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.മെത്രാൻകായൽ നികത്തിയത് അടക്കം എല്ലാ ആരോപണങ്ങളും അന്വേഷിക്കും. എൽ.ഡി.എഫ് ഉന്നയിച്ചത് രാഷ്ട്രീയ ആരോപണങ്ങളല്ലെന്ന് തെളിയിക്കും. എന്നാൽ, യു.ഡി.എഫ് എം.എൽ.എമാരോട് പ്രതികാര ബുദ്ധിയോടെ പെരുമാറില്ലെന്നും സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

 

 
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നത്.. ഇ. ചന്ദ്രശേഖരന്‍ (കാസര്‍കോട്), വി.എസ്. സുനില്‍കുമാര്‍ (തൃശൂര്‍), പി. തിലോത്തമന്‍ (ആലപ്പുഴ), കെ. രാജു (കൊല്ലം) എന്നിവരാണ് സിപിഐയില്‍നിന്ന് സഭയിലെത്തുന്നത്.വൈകിട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്.