85 കാരിയായ അമ്മയെ തല്ലുന്ന മകളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ;ക്രൂരമായ മർദ്ദനം ഏറ്റെങ്കിലും മകൾക്കെതിരെ പരാതിയില്ലെന്ന് അമ്മ

single-img
24 May 2016

Mother-in-law beaten (1200x675)

 

 

ന്യൂഡൽഹി: ഡൽഹിയിൽ 85 കാരിയായ അമ്മയെ തല്ലുന്ന മകളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. തെക്ക് കിഴക്കൻ ഡൽഹിയിലെ കൽക്കാജിലാണ് സംഭവം. 85കാരിയായ അമ്മയെ തല്ലുന്ന മകളുടെ വീഡിയോ അയൽക്കാരി മൊബൈലിൽ പകർത്തിയത്. വിവരം പുറത്തറഞ്ഞതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും മകൾക്കെതിരെ പരാതി നൽകാൻ അമ്മ തയ്യാറായില്ല.

 


അമ്മയേയും മകളേയും കൗൺസിലിംഗിന് വിധേയരാക്കുമെന്ന് പൊലീസ് അറിയിച്ചു. 60കാരിയായ മകൾക്ക് ഇടയ്ക്ക് അമ്മയെ കാണാൻ വരാറുണ്ട്.ബാൽക്കണിയിൽ നിൽക്കുന്ന അമ്മയെ മകൾ ബലം പ്രയോഗിച്ച് മുറിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതും എതിർക്കാൻ ശ്രമിച്ചപ്പോൾ മർദ്ദിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. വൃദ്ധ കരയുന്നതും കാണാം.കൽക്കാജിയിലെ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിക്കുകയാണ് വൃദ്ധ.