ആൾ ദൈവം ബാബ പരമാനന്ദ് സ്ത്രീ പീഡനകേസില്‍ അറസ്റില്‍;ചികിത്സ എന്ന വ്യാജേന നൂറോളം സ്ത്രീകളെ പീഡിപ്പിച്ച് അശ്ളീല വീഡിയോകൾ ഇയാൾ നിർമ്മിച്ചിരുന്നു

single-img
24 May 2016

FotorCreated102

 
വിവാദ ആൾ ദൈവം ബാബ പരമാനന്ദ് സ്ത്രീ പീഡന കേസില്‍ അറസ്റില്‍.അദ്ദേഹത്തിന്റെ സഹായി രാം ശങ്കര്‍ ത്രിവാദിയും അറസ്റിലായിട്ടുണ്ട്. കുട്ടികള്‍ ഉണ്ടാകാനുള്ള ചികിത്സ എന്ന വ്യാജേന തങ്ങളെ ലൈംഗീകമായി ദുരുപയോഗം ചെയ്തെന്ന സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ് ചെയ്തത്.

 

ലക്നോവിന് അടുത്തുള്ള ബരാബാങ്കി ആസ്ഥാനമായാണ് ബാബ പരമാനന്ദിന്റെ പ്രവര്‍ത്തനം. ആശ്രമത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി അശ്ളീല വീഡിയോകളും ചിത്രങ്ങളും അടങ്ങിയ സിഡികള്‍ കണ്ടെടുത്തിട്ടുണ്ട്.നേരത്തെ ഇയാളുടെ അശ്ലീല വീഡിയോകൾ പുറത്ത് വന്നിരുന്നു