കിരണ്‍ ബേദി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍.

single-img
23 May 2016

KIRAN-BEDI

 

മുൻ വനിതാ ഐ.പി.എസ് ഓഫിസർ കിരൺ ബേദിയെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ലഫ്റ്റനന്‍റ് ഗവർണറായി രാഷ്ട്രപതി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി ഭവൻ പുറത്തിറക്കി. ലഫ്റ്റനന്‍റ് ജനറൽ എ.കെ സിങ്ങിന് പകരക്കാരിയായാണ് ബേദിയുടെ നിയമനം. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലെഫ്റ്റനന്‍റ് ഗവർണറായ എ.കെ സിങ് പുതുച്ചേരിയുടെ അധികചുമതല വഹിച്ചുവരികയായിരുന്നു.

 

പുതുച്ചേരിയുടെ ഇരുപത്തിനാലാമത് ഗവര്‍ണറാണ് കിരണ്‍ ബേദി. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു.

 

പുതുച്ചേരിയില്‍ കഴിഞ്ഞയാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. മുപ്പതില്‍ 15 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. സഖ്യകക്ഷിയായ ഡി.എം.എകെയ്ക്ക് 2 സീറ്റും ലഭിച്ചു.