നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ കന്റോണ്‍മെന്റ് ഹൗസിലെത്തി വി എസ് അച്യുതാനന്ദനെ കണ്ടു;വിഎസ് മാധ്യമങ്ങളെ കാണാനിരിക്കെയാണ് പിണറായിയുടെ സന്ദര്‍ശനം.

single-img
21 May 2016

vs-and-pinarayivijayan

പിണറായി വിജയൻ വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. വിഎസിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ പിണറായി നേരിട്ടെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ആദ്യമായിട്ടാണ് പിണറായി കന്റോൺമെന്റിലെത്തുന്നത്.രാവിലെ 9.40 ഓടെയാണ് പിണറായി വി.എസ്സിനെ കാണാനെത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായിക്കൊപ്പം കൂടിക്കാഴ്ചയ്‌ക്കെത്തിയിരുന്നു.

 

കഷ്ടിച്ച് അഞ്ച് മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. പതിനൊന്ന് മണിക്ക് വിഎസ് മാധ്യമങ്ങളെ കാണാനിരിക്കെയാണ് പിണറായിയുടെ സന്ദര്‍ശനം.

 

ഞങ്ങൾക്കിടയിൽ അവസാനമായി മുഖ്യമന്ത്രിപദം വഹിച്ചിട്ടുള്ള വ്യക്തിയാണ് വിഎസ്. മുഖ്യമന്ത്രിയെന്ന നിലയിൽ അനുഭവപരിചയമുള്ള നേതാവാണ് വിഎസ്. ഞാനൊരു തുടക്കക്കാരനാണ്. അനുഭവപരിചയമുള്ള വിഎസിൽനിന്നും കാര്യങ്ങൾ മനസിലാക്കാനാണ് എത്തിയതെന്നു പിണറായി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻപ് വൈദ്യുതി മന്ത്രിയായിരുന്നില്ലെ എന്നു ചോദിച്ചപ്പോൾ, കുറേ കാലം അനുഭമില്ലാതെയിരുന്നാൽ ഒരു പുതുക്കം അനുഭപ്പെടുമെന്ന് പിണറായി പ്രതികരിച്ചു.