ജര്‍മനിയില്‍ മലയാളി യുവതിയെ കൊന്നു സ്വന്തം പൂന്തോട്ടത്തില്‍ കുഴിച്ചുമൂടി;ഭര്‍ത്താവ് അറസ്റ്റിൽ

single-img
21 May 2016

image (14)

 

മലയാളി യുവതിയെ ജര്‍മന്‍കാരനായ ഭര്‍ത്താവ് കൊന്നു സ്വന്തം പൂന്തോട്ടത്തില്‍ കുഴിച്ചുമൂടി. ഡൂയീസ്ബുര്‍ഗിന് അടുത്തുള്ള ഹോംബെര്‍ഗിലാണ് മലയാളികളെ നടുക്കിയ ദാരുണ സംഭവം.ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ രണ്ടാം തലമുറക്കാരിയായ ജാനെറ്റ് (34) എന്ന യുവതിയെയാണ് ഭര്‍ത്താവ് റെനെ ഫെര്‍ഹോവന്‍ (33) കൊലപ്പെടുത്തിയത്. ദമ്പതികള്‍ക്ക് എട്ടുമാസം പ്രായമുള്ള പെണ്‍കുട്ടിയുമുണ്ട്.

 

 

ഇക്കഴിഞ്ഞ ഏപ്രില്‍ 13 മുതലാണ് ജാനെറ്റിനെ കാണാനില്ലെന്നുള്ള വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കാണാനില്ലെന്ന വിവരം ഭര്‍ത്താവ് ഫെര്‍ഹോവന്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു.

 

 

വെള്ളിയാഴ്ചയാണ് മൃതദേഹം കണ്‌ടെത്തിയത്. ജാനെറ്റിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സ്വന്തം വീട്ടിന്റെ പിന്നിലുള്ള പൂന്തോട്ടത്തില്‍ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്‌ടെത്തിയത്. ഭര്‍ത്താവ് റെനെയുടെ ഇടപെടലില്‍ സംശയം തോന്നിയ പോലീസ് ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലപാതകം സമ്മതിക്കുകയായിരുന്നു.

ഇവരുടെ വിവാഹം അങ്കമാലിയില്‍ വെച്ചാണ് നടന്നത്.